Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗോകുലം ടീമിനെ പ്രഖ്യാപിച്ചു; അന്റോണിയൊ ജര്‍മനുമുണ്ട് ടീമില്‍

കോഴിക്കോട്: ഐലീഗിനുള്ള ഗോകുലം കേരള എഫ്‌സിയുടെ ഈ സീസണിലെ ടീമിനെ പ്രഖ്യാപിച്ചു. ഉത്സവാന്തരീക്ഷത്തില്‍ ബീച്ചില്‍ നടന്ന ചടങ്ങിലാണ് ടീമിനെ അവതരിപ്പിച്ചത്. ഇതോടൊപ്പം ജഴ്‌സിയും പ്രകാശനം ചെയ്തു. കഴിഞ്ഞ വര്‍ഷം രൂപംകൊണ്ട ഗോകുലം കേരള എഫ്‌സിയുടെ ഐ ലീഗിലെ രണ്ടാം സീസണാണിത്. പോയവര്‍ഷം വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇത്തവണ മികച്ച ഫോമിലേക്ക് ഉയരാം എന്നാണ് മാനെജ്‌മെന്റിന്റെ പ്രതീക്ഷ.

ഐഎസ്എല്‍ മുന്‍താരം അന്റോണിയൊ ജര്‍മന്‍ ആയിരുന്നു ചടങ്ങിലെ ആകര്‍ഷണം. 27ന് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ കൊല്‍ക്കത്തയിലെ രാജാക്കന്‍മാരായ മോഹന്‍ ഭഗാന് എതിരെയാണ് ആദ്യ മത്സരം. വൈകിട്ട് 5 മണിക്കാണ് കളി. കഴിഞ്ഞ സീസണില്‍ രണ്ടാം പകുതിയിലെത്തി ടീമിന്റെ പങ്കായം കൈയിലൊതുക്കിയ മുഡെ മൂസയാണ് ഇത്തവണ ക്യാപ്റ്റന്‍. വയനാട്ടുകാരന്‍ മുഹമ്മദ് റാഷിദാണ് വൈസ് ക്യാപ്റ്റന്‍. അര്‍ജുന്‍ ജയരാജ്, ജിഷ്ണു ബാലകൃഷ്ണന്‍, വി.പി സുഹൈര്‍, കെ. ഷിബിന്‍ രാജ്, ബിജേഷ് ബാലന്‍, കെ. സല്‍മാന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന യുവനിരയിലാണ് ടീമിന്റെ പ്രതീക്ഷ. ബിനോ ജോര്‍ജ് പരിശീലകന്‍.

gfc

ആദ്യകളിയില്‍ത്തന്നെ ഗോളടിച്ചു തുടങ്ങുകയാണ് തന്റെ ലക്ഷ്യമെന്ന് അന്റോണിയൊ ജെര്‍മെന്‍ പറഞ്ഞു. മികച്ച പ്രകടനമാണ് ഇത്തവണ ടീമില്‍നിന്ന് പ്രതീക്ഷിക്കുന്നതെന്ന് ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍, ക്ലബ്ബ് പ്രസിഡന്റ് പി.സി പ്രവീണ്‍ എന്നിവര്‍ പറഞ്ഞു. എഎഫ്‌സി കപ്പിനു യോഗ്യത നേടുക എന്നതാണു ടീമിന്റെ ലക്ഷ്യമെന്നു പരിശീലകന്‍ ബിനോ ജോര്‍ജ് പറഞ്ഞു. എ. പ്രദീപ് കുമാര്‍ എംഎല്‍എയും ഗോകുലം ഗോപാലനും ചേര്‍ന്നാണ് ജഴ്‌സി പ്രകാശനം ചെയ്തത്.

Story first published: Monday, October 22, 2018, 11:37 [IST]
Other articles published on Oct 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+