Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐ ലീഗ്: ഇഞ്ചുറിടൈമില്‍ ജയം കൈവിട്ട് ഗോകുലം... സമനില സമ്മതിച്ചത് മിനെര്‍വയ്‌ക്കെതിരേ

മൊഹാലി: ഐ ലീഗ് ഫുട്‌ബോളില്‍ ജയത്തിനായുള്ള ഗോകുലം കേരള എഫ്‌സിയുടെ കാത്തിരിപ്പ് നീളുന്നു. നിലവിലെ ചാംപ്യന്മാരായ മിനെര്‍വ പഞ്ചാബ് എഫ്‌സിക്കെതിരായ എവേ മല്‍സരത്തത്തില്‍ ജയത്തിന് തൊട്ടരികില്‍ നിന്നും ഗോകുലം സമനിലയിലേക്കു വീണു. 1-1നാണ് മല്‍സരം അവസാനിച്ചത്. 84ാം മിനിറ്റില്‍ മാര്‍ക്കസ് ജോസഫ് നേടിയ ഗോളില്‍ ഗോകുലം 1-0ന്റെ വിജയമുറപ്പിച്ചതായിരുന്നു. എന്നാല്‍ അധികസമയത്തിന്റെ നാലാം മിനിറ്റില്‍ ഗോകുലത്തെ സ്തബ്‌രാക്കി മിനെര്‍വ സമനില പിടിച്ചുവാങ്ങി. ജോര്‍ദെ റോഡ്രിഗസാണ് മിനെര്‍വയുടെ സമനില ഗോളിന് അവകാശിയായത്.

1

അവസാനമായി കളിച്ച ഏഴു മല്‍സരങ്ങളിലും ജയിച്ചിട്ടില്ലാത്ത ഗോകുലം വിജയവഴിയില്‍ തിരിച്ചെത്തുകയെന്ന ലക്ഷ്യത്തോടെയാണ് മിനെര്‍വയുടെ മൈതാനത്തെത്തിയത്. 24ാം മിനിറ്റില്‍ കൊനാന്‍ സക്കാരി രണ്ടാം മഞ്ഞക്കാര്‍ഡും കണ്ട് പുറത്തായതിനെ തുടര്‍ന്നു മിനെര്‍വ പത്തുപേരായി ചുരുങ്ങിയിട്ടും കളിയില്‍ മേല്‍ക്കൈ നേടാന്‍ ഗോകുലത്തിനായില്ല. ചുരുക്കം ചില ഗോളവസരങ്ങള്‍ മാത്രമേ ഗോകുലത്തിന് കളിയില്‍ സൃഷ്ടിക്കാനായുള്ളൂ.

84ാം മിനിറ്റില്‍ മാര്‍ക്കസ് നേടിയ ഗോളില്‍ ഗോകുലം മുന്നിലെത്തിയെങ്കിലും മിനെര്‍വയ്ക്കു കീഴങ്ങാന്‍ മനസ്സില്ലായിരുന്നു. ഇഞ്ചുറിടൈമിന്റെ അവസാന മിനിറ്റില്‍ ഗോകുലത്തിന്റെ വിജയമോഹങ്ങള്‍ തല്ലിക്കെടുത്തി റോഡ്രിഗസ് ക്ലോസ് റേഞ്ച് ഷോട്ടിലൂടെ മിനെര്‍വയുടെ സമനില ഗോള്‍ പിടിച്ചുവാങ്ങുകയായിരുന്നു.

Story first published: Saturday, January 19, 2019, 16:59 [IST]
Other articles published on Jan 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+