Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐ ലീഗിന് തുടക്കമാകുന്നു; ഗോകുലം കേരള മികച്ച ടീം, ചെന്നൈയും ശ്രദ്ധാകേന്ദ്രം

കോഴിക്കോട്: ഐ ലീഗ് ഫുട്‌ബോളിന്റെ പുതിയ സീസണ് ശനിയാഴ്ച തുടക്കമാകുമ്പോള്‍ കിരീട പ്രതീക്ഷയുമായി കേരള ടീം ഗോകുലവും. ഏറ്റവും മികച്ച ടീമിനെ അണിനിരത്തിയാണ് ഗോകുലത്തിന്റെ വരവ്. കഴിഞ്ഞ പതിപ്പുകളില്‍ നിരാശാജനകമായ പ്രകടനം കാഴ്ചവെച്ച ടീം വന്‍ അഴിച്ചുപണിക്കുശേഷം പുതിയ സീസണിലേക്ക് ഇറങ്ങുമ്പോള്‍ മറ്റു ടീമുകളേക്കാള്‍ ബഹുദൂരം മുന്നിലാണ്.

ലോകത്തെ ഏറ്റവും പഴക്കംചെന്ന ടൂര്‍ണമെന്റുകളില്‍ ഒന്നായ ഡ്യൂറന്റ് കപ്പില്‍ കിരീടം ചൂടിയ ഗോകുലം കോച്ച് ഫെര്‍ണാണ്ടോ സാന്റിയാഗൊ വലേരയുടെ കീഴില്‍ ഐ ലീഗ് കിരീടവും ലക്ഷ്യംവെക്കുന്നു. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സിറ്റിയായിരിക്കും ഗോകുലത്തിന് കിരീടക്കുതിപ്പില്‍ വെല്ലുവിളിയാകുക. മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍ തുടങ്ങിയ വമ്പന്മാര്‍ കളിക്കുമ്പോഴും ദക്ഷിണേന്ത്യയിലെ രണ്ട് ടീമുകള്‍ കിരീടപ്പോരാട്ടം നടത്തുന്നതും ഇതാദ്യമായിരിക്കും.

Gokulam Kerala eye i league title in new season

ശനിയാഴ്ച ഗോകുലം നെരോക്ക എഫ്‌സിയുമായി ഏറ്റുമട്ടുന്നുണ്ട്. സ്വന്തം തട്ടകമായ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ കളിയില്‍ മോഹന്‍ ബഗാനും ഐസ്വാളും തമ്മിലാണ് മത്സരം. ഗോകുലം ഇത്തവണ കിരീടം നേടിയാല്‍ അത് കേരള ഫുട്‌ബോള്‍ ചരിത്രത്തില്‍ മറ്റൊരു നാഴികക്കല്ലാകും. ഇന്നേവരെ ഒരു കേരള ടീമിന് ഐ ലീഗ് കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ല. ഇക്കുറി അതിന് മാറ്റമുണ്ടാകുമെന്നാണ് കളിക്കാരും ടീം മാനേജ്‌മെന്റും പ്രതീക്ഷിക്കുന്നത്.

ഗോളടിക്കാന്‍ ശേഷിയുള്ള മികച്ച സ്‌ട്രൈക്കര്‍മാര്‍ ഇക്കുറി ഗോകുലത്തിന്റെ നിരയിലുണ്ട്. സ്‌ട്രൈക്കര്‍ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ ദേശീയതാരം മാര്‍ക്കസ് ജോസഫ് തന്നെയാണ് ടീം ക്യാപ്റ്റനും. ഡ്യൂറന്റ് കപ്പില്‍ രണ്ട് ഹാട്രിക്കുകളടക്കം 11 ഗോളുകളാണ് മാര്‍ക്കസ് നേടിയത്. ഉഗാണ്ടയില്‍നിന്നുള്ള ഹെന്‍ട്രി കിസെക്കയും ഒപ്പമുണ്ടാകും.

പതിനൊന്ന് ടീമുകളാണ് ഇത്തവണയും ലീഗില്‍ കളിക്കുന്നത്. ഹോം എവേ അടിസ്ഥാനത്തില്‍ ഓരോ ടീമിനും 20 മത്സരങ്ങളുണ്ടാകും. ഇത്തവണ സ്ത്രീകള്‍ക്ക് എല്ലാ കളികളിലും സൗജന്യമായിരിക്കുമെന്ന് ഗോകുലം അറിയിച്ചിട്ടുണ്ട്. വി.ഐ.പി.സീസണ്‍ ടിക്കറ്റിന് 750 രൂപയും ഗാലറി സീസണ്‍ ടിക്കറ്റിന് 350 രൂപയുമാണ്. ദിവസനിരക്ക്, ഗാലറി (50) വി.വി.ഐ.പി.(200) വി.ഐ.പി. (100). ഡി സ്പോര്‍ട്സ് മത്സരങ്ങള്‍ ലൈവായി സംപ്രേക്ഷണം ചെയ്യും.

Story first published: Friday, November 29, 2019, 16:57 [IST]
Other articles published on Nov 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+