Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐ ലീഗ് പുതിയ സീസണില്‍ ആദ്യ വിജയവുമായി ഗോകുലം; ഷില്ലോങ് ലജോങ്ങിനെ തകര്‍ത്തു

കോഴിക്കോട്: ഐ ലീഗ് പുതിയ സീസണില്‍ ജയം കണ്ടെത്താന്‍ ബുദ്ധിമുട്ടിയ ഗോകുലത്തിന് ആദ്യ വിജയം. സ്വന്തം തട്ടകത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളിനായിരുന്നു കേരള ടീം വടക്കു കിഴക്കന്‍ ക്ലബ്ബായ ഷില്ലോങ് ലജോങ്ങിനെ തകര്‍ത്തത്. മത്സരത്തില്‍ ആധിപത്യമുണ്ടായിരുന്ന ഗോകുലമാണ് ആദ്യം ലീഡെടുത്തത്. 43-ാം മിനിറ്റില്‍ ഗനിയിലൂടെ ഗോള്‍ കണ്ടെത്തിയ ഗോകുലം തുടര്‍ന്നും കളിയില്‍ മേധാവിത്വം പുലര്‍ത്തി.

56-ാം മിനിറ്റിലായിരുന്നു രണ്ടാം ഗോള്‍. അന്റോണിയോ ജെര്‍മനിലൂടെ രണ്ട് ഗോളിന്റെ ലീഡുനേടുകയും 66-ാം മിനിറ്റില്‍ രാജേഷിലൂടെ ഗോള്‍നേട്ടം മൂന്നായി ഉയര്‍ത്തുകയും ചെയ്തു. 78-ാം മിനിറ്റില്‍ ബുവാമാണ് ഷില്ലോങ്ങിന്റെ ആശ്വാസഗോള്‍ നേടിയത്. ഇഞ്ചുറി ടൈമില്‍ ഗുറംങ്ങ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് സന്ദര്‍ശകര്‍ക്ക് തിരിച്ചടിയാവുകയും ചെയ്തു.

gokulamfc

രണ്ട് സമനിലയും ഒരു തോല്‍വിയുമാണ് സീസണില്‍ ഇതുവരെ ഗോകുലത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. ആദ്യ മത്സരത്തില്‍ മോഹന്‍ ബഗാനെതിരേ സ്വന്തം മണ്ണില്‍ സമനിലയോടെയാണ് ഗോകുലം തുടങ്ങിയത്. രണ്ടാം മത്സരത്തില്‍ മണിപ്പൂര്‍ ക്ലബ്ബ് നെറോക്ക എഫ്.സിയെ അവരുടെ ഗ്രൗണ്ടിലും തളച്ചു. പിന്നീട് ചെന്നൈ സിറ്റിക്കെതിരേ ഹോംമാച്ചില്‍ തോറ്റു. വിജയത്തോടെ നാല് മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയിന്റുമായി ടീം മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു.

Story first published: Monday, November 12, 2018, 8:18 [IST]
Other articles published on Nov 12, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+