Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആദ്യം ബഗാന്‍, ഇപ്പോള്‍ ഈസ്റ്റ് ബംഗാള്‍!! ജയം തുടര്‍ക്കഥയാക്കി ഗോകുലം

കോഴിക്കോട്: ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം എഫ്‌സിയുടെ സ്വപ്‌നക്കുതിപ്പ് തുടരുന്നു. കൊല്‍ക്കത്തന്‍ വമ്പമാരായ മോഹന്‍ ബഗാനെ അവരുടെ മൈതാനത്ത് വീഴ്ത്തിയത് വെറും യാദൃശ്ചികതയല്ലെന്ന് മറ്റൊരു അവിസ്മരണീയ ജയത്തിലൂടെ ഗോകുലം തെളിയിച്ചു. ഇത്തവണ കൊല്‍ക്കത്തയിലെ മറ്റൊരു വമ്പന്‍ ക്ലബ്ബായ ഈസ്റ്റ് ബംഗാളിനെയാണ് സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഗോകുലം തോല്‍പ്പിച്ചത്. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ഗോകുലത്തിന്റെ വിജയം.

1

സീസണില്‍ ഇതാദ്യമായാണ് ഗോകുലം തുടര്‍ച്ചയായി രണ്ടു മല്‍സരങ്ങളില്‍ വിജയിക്കുന്നത്. ഗോളിനു പിന്നിട്ടുനിന്ന ശേഷമായിരുന്നു ബംഗാളിനെതിരേ ഗോകുലത്തിന്റെ മിന്നുന്ന വിജയം. ഒന്നാംപകുതി തീരാന്‍ സെക്കന്റുകള്‍ മാത്രം ബാക്കിയുള്ളപ്പോല്‍ കത്സുമി യുസയുടെ പെനല്‍റ്റി ഗോളില്‍ ബംഗാളാണ് ആദ്യം മുന്നിലെത്തിയത്. രണ്ടാംപകുതിയില്‍ കളംനിറഞ്ഞു കളിച്ച ഗോകുലം 51ാം മിനിറ്റില്‍ കിവി സിമോമിയിലൂടെ സമനില പിടിച്ചുവാങ്ങി. ഫൈനല്‍ വിസിലിന് മൂന്നു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ സലാം രഞ്ജന്‍ സിങിന്റെ സെല്‍ഫ് ഗോള്‍ ഗോകുലത്തിന് വീണ്ടുമൊരു ത്രസിപ്പിക്കുന്ന ജയം സമ്മാനിക്കുകയായിരുന്നു.

ബഗാനെതിരേ ജയിച്ച അതേ ഇലവനെത്തന്നെ ഗോകുലം കോച്ച് ബിനോ ജോര്‍ജ് നിലനിര്‍ത്തുകയായിരുന്നു. പുതുതായി ടീമിലെത്തിയ ഹെന്റി കിസേക്കയും മഹമൂസ് അല്‍ അജ്മിയെയും പ്ലെയിങ് ഇലവനില്‍ തന്നെ അദ്ദേഹം ടീമില്‍ നിലനിര്‍ത്തി. ഇരുവരും ബഗാനെതിരേ ഗോള്‍ നേടിയിരുന്നു. ഒന്നാംപകുതിയുടെ ഇഞ്ചുറിടൈമിലാണ് ബംഗാള്‍ ലീഡ് പിടിച്ചെടുത്തത്. പെനല്‍റ്റിയില്‍ നിന്നായിരുന്നു മുന്‍ ചാംപ്യന്‍മാരുടെ ഗോള്‍. കത്സുമി യുസയാണ് പെനല്‍റ്റിയിലൂടെ ബംഗാളിന്റെ അക്കൗണ്ട് തുറന്നത്. ബംഗാള്‍ താരം കവിന്‍ ലോബോയെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിനെ തുടര്‍ന്നാണ് ഗോകുലത്തിനെതിരേ റഫറി പെനല്‍റ്റി വിധിച്ചത്.

2

തൊട്ടുമുമ്പത്തെ മല്‍സരതത്തില്‍ കൊല്‍ക്കത്തയിലെ മറ്റൊരു വമ്പന്‍ ക്ലബ്ബായ മോഹന്‍ ബഗാനെ അവരുടെ മൈതാനത്ത് വീഴ്ത്തിയതിന്റെ ആവേശത്തിലാണ് ഗോകുലം ബംഗാളിനെതിരേ ഇറങ്ങിയത്. ആദ്യപകുതിയില്‍ ബംഗാളിനെ വിറപ്പിക്കുന്ന ചില നീക്കങ്ങള്‍ നടത്തിയ ഗോകുലത്തിന് ലീഡ് നേടാന്‍ ചില അവസരങ്ങള്‍ ലഭിക്കുകയും ചെയ്തിരുന്നു. 10ാം മിനിറ്റില്‍ തന്നെ ഗോകുലത്തിന് അക്കൗണ്ട് തുറക്കാനുള്ള സുവര്‍ണാവസരം ലഭിച്ചിരുന്നു. എന്നാല്‍ ബംഗാള്‍ ബോക്‌സിനുള്ളില്‍ വച്ച് ഹെന്റി തൊടുത്ത ഷോട്ട് എതിര്‍ ടീം പ്രതിരോധത്തില്‍ തട്ടി ദിശ മാറി പുറത്തുപോവുകയായിരുന്നു.

Story first published: Saturday, February 17, 2018, 20:04 [IST]
Other articles published on Feb 17, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+