ഐ ലീഗ്: ഹാവൂ... ഒടുവില്‍ ഗോകുലം ജയിച്ചു, ചെന്നൈയെ കീഴടക്കി
ചെന്നൈ: തുടര്‍ച്ചയായ പരാജയ പരമ്പരയ്ക്കു ശേഷം ഐ ലീഗില്‍ കേരളത്തിന്റെ ഏക സാന്നിധ്യമായ ഗോകുലം എഫ്‌സി വിജയവഴിയില്‍ തിരിച്ചെത്തി. എവേ മല്‍സരത്തില്‍ ചെന്നൈ സിറ്റിയെയാണ് ഗോകുലം ഏകപക്ഷീയമായ ഒരു ഗോളിനു മറികടന്നത്. 61ാം മിനിറ്റില്‍ കിവി സിമോമിയുടെ വകയായിരുന്നു ഗോകുലത്തിന്റെ വിജയഗോള്‍.

അവസാനമായി കളിച്ച ഏഴു മല്‍സരങ്ങളിലും പരാജയപ്പെട്ട ഗോകുലം പോയിന്റ് പട്ടികയില്‍ അവസാനസ്ഥാനത്തായിരുന്നു. സീസണില്‍ ഇതുവരെ കളിച്ച 10 മല്‍സരങ്ങളില്‍ ഗോകുലത്തിന്റെ രണ്ടാമത്തെ മാത്രം ജയമാണിത്. ഏഴെണ്ണത്തില്‍ പരാജയപ്പെട്ട ഗോകുലം ഒന്നില്‍ സമനിലയും ഒന്നില്‍ ജയവും നേടിയിരുന്നു.
ചെന്നൈക്കെതിരേ നേടിയ ജയത്തോടെ ഗോകുലത്തിന് ഏഴു പോയിന്റായി. ഇതേ പോയിന്റോടെ ചര്‍ച്ചില്‍ ബ്രദേഴ്‌സാണ് ഗോകുലത്തിനു തൊട്ടുമുകളിലുള്ളത്.
61ാം മിനിറ്റില്‍ ഫ്രീകിക്കിനൊടുവിലായിരുന്നു ചെന്നൈക്കെതിരേ ഗോകുലത്തിന്റെ വിജയഗോള്‍. ബോക്‌സിനുനുള്ളിലേക്ക് താഴ്ന്നിറങ്ങിയ സന്ദു സിങിന്റെ മനോഹരമായ ഫ്രീകിക്ക് ഹെഡ്ഡറിലൂടെ സിമോമി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications