Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐ ലീഗ്: ഗോകുലത്തെ കീഴടക്കി... മിനര്‍വയെ മറികടന്ന് നെറോക്ക ഒന്നാംസ്ഥാനത്ത്, ബംഗാളിന് ജയം

Gokulam FC

ഇംഫാല്‍: ഐ ലീഗ് ഫുട്‌ബോളില്‍ കേരളത്തിന്റെ ഏക പ്രതീക്ഷയായ ഗോകുലം എഫ്‌സിക്ക് വീണ്ടും തോല്‍വി. മണിപ്പൂര്‍ ക്ലബ്ബായ നെറോക്ക എഫ്‌സിയാണ് എവേ മല്‍സരത്തില്‍ ഗോകുലത്തെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നത്. ലീഗിലെ മറ്റൊരു മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ ഈസ്റ്റ് ബംഗാള്‍ 1-0ന് ഇന്ത്യന്‍ ആരോസിനെ തോല്‍പ്പിച്ചു.

ഒന്നാംപകുതി അവസാനിക്കാന്‍ രണ്ടു മിനിറ്റ് ബാക്കിനില്‍ക്കെ ഡിഫന്‍ഡര്‍ കിയാതാംബ കല്ലോണ്‍ നേടിയ ഗോളാണ് നെറോക്കയ്‌ക്കെതിരേ ഗോകുലത്തിന്റെ കഴ കഴിച്ചത്. തോറ്റെങ്കിലും മികച്ച പ്രകടനമാണ് ഗോകുലം കാഴ്ചവച്ചത്. പ്രത്യേകിച്ചും രണ്ടാം പകുതിയില്‍. ഗോള്‍ തിരിച്ചടിക്കാന്‍ രണ്ടാംപകുതിയില്‍ ഒന്നിനു പിറകെ ഒന്നായി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ മാത്രം നേടാന്‍ ഗോകുലത്തിനായില്ല.

ജയത്തോടെ മിനര്‍വ എഫ്‌സിയെ പിന്തള്ളി നെറോക്ക ലീഗില്‍ ഒന്നാംസ്ഥാനത്തേക്കു കയറുകയും ചെയ്തു. എന്നാല്‍ പോയിന്റ് പട്ടികയില്‍ അവസാനസ്ഥാനത്തു നില്‍്കുന്ന ഗോകുലത്തിന് സീസണില്‍ നേരിടുന്ന എട്ടാമത്തെ ജയമാണിത്.

I League1

മറ്റൊരു മല്‍സരത്തില്‍ ഇന്ത്യന്‍ ആരോസിനെതിരേ ഇഞ്ചുറിടൈമിന്റെ മൂന്നാം മിനിറ്റില്‍ ഡുഡു ഒമാഗ്‌ബെമിയുടെ വകയായിരുന്നു ഈസ്റ്റ് ബംഗാളിന്റെ വിജയഗോള്‍. ഗോള്‍രഹിത സമനിലയെന്നുറപ്പിച്ച കളിയില്‍ ഏവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് ഒമാഗ്‌ബെമി ബംഗാളിന്റെ വിജയഗോള്‍ കണ്ടെത്തിയത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ ബംഗാള്‍ മൂന്നാംസ്ഥാനത്തേക്കു കയറി. തുടര്‍ച്ചയായ നാലു കളികളില്‍ ജയം നേടാനാവാതെ പതറിയ ബംഗാളിന് ആശ്വാസം നല്‍കുന്നതാണ് ഈ വിജയം.

Story first published: Sunday, February 4, 2018, 22:20 [IST]
Other articles published on Feb 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+