Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗോകുലത്തിന് വീണ്ടുമൊരു കൊല്‍ക്കത്തന്‍ വെല്ലുവിളി... ഇത്തവണ ബംഗാള്‍, അട്ടിമറി തുടരാന്‍ കേരള ടീം

കോഴിക്കോട്: ഐ ലീഗില്‍ കൊല്‍ക്കത്തയിലെ അതികായന്മാരായ മോഹന്‍ ബഗാനെതിരേ നേടിയ ചരിത്ര വിജയത്തിനു ശേഷം ഗോകുലം എഫ്‌സി വീണ്ടുമിറങ്ങുന്നു. ഇത്തവണ കൊല്‍ക്കത്തയില്‍ നിന്നു തന്നെയുള്ള മറ്റൊരു പവര്‍ഹൗസുകളായ ഈസ്റ്റ് ബംഗാളാണ് കേരള ടീമിനെ കാത്തിരിക്കുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് ഹോംഗ്രൗണ്ടായ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തില്‍ ഗോകുലം ബംഗാളുമായി കൊമ്പുകോര്‍ക്കും.

1

ബഗാനെതിരേ അവരുടെ മൈതാനത്ത് നേടിയ 2-1ന്റെ അവിസ്മരണീയ വിജയം ഗോകുലത്തിന്റെ ആത്മവിശ്വാസം വാനോളമുയര്‍ത്തിയിട്ടുണ്ട്. ഈ സീസണിലുടനീളം സ്ഥിരത കണ്ടെത്താനാവാതെ പാടുപെട്ട ഗോകുലത്തിന് ആശ്വാസമേകുന്നതായിരുന്നു ഈ വിജയം. ഐ ലീഗില്‍ ഗോകുലത്തിന്റെ രണ്ടാമത്തെ മാത്രം ജയമായിരുന്നു ഇത്. നേരത്തേ ഇന്ത്യന്‍ ആരോസിനെ മാത്രമേ ഗോകുലം തോല്‍പ്പിച്ചിരുന്നുള്ളൂ.

സീസണില്‍ ഇനി അഞ്ചു കളികള്‍ കൂടി ശേഷിക്കുന്നുണ്ടെന്നും ഇവയിലെല്ലാം മികച്ച പ്രകടനം നടത്താനാണ് ഇനി ടീമിന്റെ ശ്രമമെന്നും ഗോകുലം കോച്ച് ബിനോ ജോര്‍ജ് പറയുന്നു. പുതുതായി ടീമിലെത്തിയ ബഹ്‌റൈന്‍ മിഡ്ഫീല്‍ഡര്‍ അല്‍ജാമിയെ കോച്ച് പുകഴ്ത്തി. ഫ്രാന്‍സിസ് അംബാനെയ്ക്കു പകരം ടീമിലെത്തിയ അല്‍ജാമി ഇതിനകം തന്റെ സാന്നിധ്യമറിച്ചു കഴിഞ്ഞതായി ബിനോ ജോര്‍ജ് ചൂണ്ടിക്കാട്ടി.
അതേസമയം, കിരീടസാധ്യത നിലനിര്‍ത്താന്‍ ജയിച്ചേ തീരൂവെന്ന വെല്ലുവിളിയുമായാണ് ബംഗാള്‍ ടീം ഗോകുലത്തിനെതിരേ ഇറങ്ങുന്നത്.

Story first published: Saturday, February 17, 2018, 12:13 [IST]
Other articles published on Feb 17, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+