Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐ ലീഗ്: തട്ടകത്തില്‍ പഞ്ചാബിനെ സമനിലയില്‍ തളച്ച് ഗോകുലം

കോഴിക്കോട്: ഐ ലീഗിലെ വാശിയേറിയ പോരാട്ടത്തില്‍ കരുത്തരായ പഞ്ചാബിനെ സമനിലയില്‍ തളച്ച് ഗോകുലം കേരള എഫ്‌സി. ഗോകുലത്തിന്റെ ഹോം ഗ്രൗണ്ടായ കോഴിക്കോട് ഇ എം എസ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമും ഓരോ ഗോള്‍വീതമാണ് നേടിയത്. 33ാം മിനുട്ടില്‍ ഡിപന്‍ഡ അസര്‍ ഡിക്കയുടെ ഗോളില്‍ പഞ്ചാബ് മുന്നിലെത്തി. ആദ്യ പകുതിയില്‍ ലീഡ് നിലനിര്‍ത്താനും പഞ്ചാബിനായി. 63ാം മിനുട്ടില്‍ നതാനിയല്‍ ഗാര്‍സ്യയാണ് ഗോകുലത്തിന് ആവേശ സമനില നേടിക്കൊടുത്തത്. കളിക്കണക്കില്‍ ഏറെ മുന്നിട്ട് നില്‍ക്കാനും ഗോകുലത്തിന് സാധിച്ചു. 52 ശതമാനം പന്തടക്കിവെച്ച ഗോകുലം രണ്ടിനെതിരേ 13 തവണയാണ് ഗോള്‍ശ്രമം നടത്തിയത്. സമനിലയായെങ്കിലും 22 പോയിന്റുള്ള പഞ്ചാബ് രണ്ടാം സ്ഥാനത്താണ്. 18 പോയിന്റുള്ള ഗോകുലം ഏഴാം സ്ഥാനത്തും.

ഈസ്റ്റ് ബംഗാളും ചര്‍ച്ചില്‍ ബ്രദേഴ്‌സും തമ്മില്‍ നടന്ന മത്സരവും 1-1 സമനിലയിലാണ് അവസാനിച്ചത്. 10ാം മിനുട്ടില്‍ വില്ലിസ് പ്ലാസയുടെ ഗോളില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ് മുന്നിലെത്തിയപ്പോള്‍ അധിക സമയത്ത് ജെയ്മി സാന്റോസാണ് ഈസ്റ്റ് ബംഗാളിന് ആശ്വാസ സമനില സമ്മാനിച്ചത്. 13 മത്സരത്തില്‍ നിന്ന് 20 പോയിന്റുള്ള ചര്‍ച്ചില്‍ മൂന്നാം സ്ഥാനത്തും 14 മത്സരങ്ങളില്‍ നിന്ന് 19 പോയിന്റുള്ള ഈസ്റ്റ് ബംഗാള്‍ നാലാം സ്ഥാനത്തുമാണ്.

gokulam-punjab

റിയല്‍ കശ്മീരും ഐസ്വാളും തമ്മില്‍ നടന്ന മത്സരവും 2-2 സമനിലയിലാണ് അവസാനിച്ചത്. മത്സരത്തിന്റെ അവസാന മിനുട്ടില്‍ രണ്ട് ഗോള്‍ മടക്കിയാണ് ഐസ്വാള്‍ സമനില പിടിച്ചത്. 37ാം മിനുട്ടില്‍ റോബര്‍ട്ട്‌സനും 54ാം മിനുട്ടില്‍ ഹിഗിന്‍ബോത്തവും റിയല്‍ കശ്മീരിനുവേണ്ടി ഗോള്‍ നേടിയപ്പോള്‍ 84ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ റോച്ചര്‍സീലയും ആദ്യ ഗോള്‍ മടക്കി. മൂന്ന് മിനുട്ടിനുള്ളില്‍ വീണ്ടും വലകുലുക്കിയ റോച്ചര്‍സീല ഐസ്വാളിന് ആവേശ സമനില സമ്മാനിച്ചു. 77ാം മിനുട്ടില്‍ റോബിന്‍ സിങ് പെനാല്‍റ്റി നഷ്ടപ്പെടുത്തിയതാണ് റിയല്‍ കശ്മീരിന് തിരിച്ചടിയായത്. 19 പോയിന്റുള്ള കശ്മീര്‍ അഞ്ചാം സ്ഥാനത്തും 16 പോയിന്റുള്ള ഐസ്വാള്‍ എട്ടാം സ്ഥാനത്തുമാണ്.

Story first published: Sunday, March 1, 2020, 9:00 [IST]
Other articles published on Mar 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+