Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗോവയോ നോര്‍ത്ത് ഈസ്‌റ്റോ; ഐഎസ്എല്ലില്‍ വീണ്ടും വീറുറ്റ പോരാട്ടം

പനജി: ഐഎസ്എല്ലില്‍ ബുധനാഴ്ച നടക്കുന്ന മത്സരത്തില്‍ എഫ്‌സി ഗോവയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മില്‍ ഏറ്റുമുട്ടും. മഡ്ഗാവില്‍ ഗോവയുടെ തട്ടകത്തില്‍ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. തുടര്‍ച്ചയായ നാല് ജയങ്ങളുമായെത്തിയശേഷം ബെംഗളുരുവിനോട് തോല്‍വി വഴങ്ങിയ ഗോവ വിജയവഴിയില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ്. നോര്‍ത്ത് ഈസ്റ്റ് ആവട്ടെ ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാമെന്ന കണക്കുകൂട്ടലിലും കളിക്കിറങ്ങും.

ഗോളടിയില്‍ മുന്നില്‍ നില്‍ക്കുന്ന മിസ്ലാവ് കൊമൊറോസ്‌കിയും ഫെറാന്‍ കൊറോമിനസിലുമാണ് ഗോവന്‍ പ്രതീക്ഷകള്‍. ആദ്യം ഗോളടിച്ച കളിയില്‍ ടീം തോറ്റിട്ടില്ല. ബെംഗളുരുവിനെതിരെ തോറ്റ ടീമില്‍ ചില അഴിച്ചുപണികളോടെയാകും പരിശീലകന്‍ സെര്‍ജിയോ ലൊബേറ ടീമിനെ ഇറക്കുക. 11 കളിയില്‍നിന്നും 21 പോയന്റുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഗോവയ്ക്ക് ജയിക്കുകയാണെങ്കില്‍ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താം.

islgoafcvsnotheastfc

റോബര്‍ട്ട് ജാര്‍നിയുടെ നോര്‍ത്ത് ഈസ്റ്റിന് കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ ഒന്നില്‍പ്പോലും ജയിക്കാനായിട്ടില്ല. രണ്ട് തോല്‍വിയും മൂന്ന് സമനിലയുമാണ് ഫലം. 9 കളിയില്‍നിന്നും 11 പോയന്റുള്ള ടീമിന് ശേഷിക്കുന്ന മത്സരങ്ങളില്‍ ജയിക്കാതെ പ്ലേ ഓഫില്‍ ഇടംപിടിക്കാന്‍ കഴിയില്ല. സൂപ്പര്‍താരം അസമോവ ഗ്യാന്‍ എത്തിയിട്ടും നോര്‍ത്ത് ഈസ്റ്റിന് ജയിക്കാന്‍ കഴായാത്തത് ടീമിനെ നിരാശപ്പെടുത്തുന്നു. സീസണില്‍ നാല് ഗോളുകള്‍ നേടിയ ഗ്യാനില്‍തന്നെയാണ് നോര്‍ത്ത് ഈസ്റ്റിന്റെ ഗോള്‍ പ്രതീക്ഷകള്‍. സ്വന്തം മൈതാനത്ത് രണ്ട് ഗോള്‍ മാര്‍ജിനിലെങ്കിലും ഗോവ ജയിക്കുമെന്നാണ് പ്രവചനം.

Story first published: Wednesday, January 8, 2020, 11:10 [IST]
Other articles published on Jan 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+