Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍; പോരാട്ടത്തിനൊരുങ്ങി ഗോവയും ജംഷേദ്പൂരും, ജയപ്രവചനം ഈ ടീമിന്

പനജി: ഐഎസ്എല്‍ ആറാം സീസണില്‍ മികവുകാട്ടുന്ന എഫ്‌സി ഗോവയും ജംഷേദ്പൂര്‍ എഫ്‌സിയും തമ്മില്‍ ചൊവ്വാഴ്ച ഏറ്റുമുട്ടും. ഗോവയുടെ മൈതാനമായ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം. നാല് മത്സരം പൂര്‍ത്തിയാക്കിയ ഗോവ 8 പോയന്റുമായി മൂന്നാം സ്ഥാനത്താണ്. ജെംഷേദ്പൂര്‍ 7 പോയന്റുമായി അഞ്ചാം സ്ഥാനത്തും. ജയിക്കുന്ന ടീം പോയന്റ് നിലയില്‍ ഒന്നാമതെത്തും.

സീസണില്‍ ഗോവ ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല. രണ്ട് സമനിലയും രണ്ട് ജയവുമാണ് ടീമിന്റെ സമ്പാദ്യം. പരിശീലകന്‍ സെര്‍ജിയോ ലൊബേറയ്ക്ക് കീഴില്‍ ടീം ഇത്തവണയും ഒത്തിണക്കം കാട്ടുന്നുണ്ട്. ഗോളടിവീരന്‍ കൊറോമിനാസ് തന്നെയാണ് ടീമിന്റെ കുന്തമുന. അതേസമയം, സസ്‌പെന്‍ഷനെ തുടര്‍ന്ന് മധ്യനിരതാരം ഹ്യഗോ ബൗമസും വിങ്ങള്‍ ദംഗലും കളിക്കില്ല. ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്, ജാക്കിചന്ദ് സിങ്, ലെന്നി റോഡ്രിഗസ്, എഡു ബേദിയ തുടങ്ങിയവരടങ്ങിയ ഗോവ കരുത്തരാണ്.

goa vs jamshedpur match preview in isl

അവസാന മത്സരത്തില്‍ തോല്‍വി പിണഞ്ഞ ജംഷേദ്പൂരിനെ വിജയവഴിയില്‍ തിരിച്ചെത്തിക്കുകയാണ് പരിശീലകന്‍ അന്റോണിയോ ഇറിയോണ്ടോയുടെ ലക്ഷ്യം. ആദ്യ മൂന്നു കളികളില്‍നിന്നുതന്നെ 7 പോയന്റ് നേടിയ ടീം ഇക്കുറി മുന്നേറ്റം നടത്തുമെന്ന സൂചന നല്‍കിക്കഴിഞ്ഞു. പരിക്കേറ്റ മധ്യനിരതാരം പിറ്റി തിരിച്ചെത്തിയേക്കും. സ്‌ട്രൈക്കര്‍ സെര്‍ജിയോ കാസ്‌റ്റെല്‍ ഫോമിലാണ്. ഗോവന്‍ പ്രതിരോധം ഭേദിക്കാന്‍ കഴിയുമെന്നാണ് ടീമിന്റെ പ്രതീക്ഷ. ഇരു ടീമുകളും നേരത്തെ നാല് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഗോവ രണ്ട് തവണ വിജയിച്ചപ്പോള്‍ ജംഷേദ്പൂരും ഒരുതവണയും വിജയംകണ്ടു. അഞ്ചാംതവണ നേര്‍ക്കുനേര്‍ വരുമ്പോള്‍ ഗോവയ്ക്കാണ് വിജയസാധ്യത.

Story first published: Tuesday, November 26, 2019, 11:36 [IST]
Other articles published on Nov 26, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+