Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒന്നാമതെത്താന്‍ ഗോവയും എടികെയും; ഐഎസ്എല്ലില്‍ ഇന്ന് വമ്പന്‍ പോരാട്ടം

പനജി: ഐഎസ്എല്‍ ആറാം സീസണിലെ വമ്പന്‍ പോരാട്ടങ്ങളിലൊന്നില്‍ ഗോവയും എടികെയും നേര്‍ക്കുനേര്‍. ശനിയാഴ്ച ഗോവയുടെ മൈതാനത്ത് നടക്കാനിരിക്കുന്ന മത്സരം രാത്രി 7.30ന് ആരംഭിക്കും. ജയിക്കുന്ന ടീം പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുമെന്നതിനാല്‍ ഇരു ടീമുകളും തമ്മില്‍ കടുത്ത പോരാട്ടമാണ് നടക്കുക. 7 കളികളില്‍നിന്നും 14 പോയന്റുള്ള എടികെയാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. 12 പോയന്റുമായി ഗോവ നാലാം സ്ഥാനത്താണ്.

സ്‌ട്രൈക്കര്‍ ഫെറാന്‍ കൊറോമിനാസിന്റെ മടങ്ങിവരവിലാണ് ഗോവയുടെ പ്രതീക്ഷ. ഐഎസ്എല്ലിലെ എക്കാലത്തേയും കൂടുതല്‍ ഗോള്‍ സ്‌കോററായ കൊറോമിനാസ് തിരിച്ചെത്തുന്നതോടെ ടീമിന്റെ മുന്നേറ്റ നിര കൂടുതല്‍ കരുത്തുറ്റതാകും. ഫോമിലുള്ള ബ്രണ്ടന്‍ ഫെര്‍ണാണ്ടെസ്, മന്‍വീര്‍ സിങ് തുടങ്ങിയവര്‍ ടീമിന്റെ ശക്തികേന്ദ്രങ്ങളാണ്. അവസാന മത്സരത്തില്‍ ഹൈദരാബാദിനെതിരെ ഒരു ഗോളിന്റെ ജയം സ്വന്തമാക്കിയ ഗോവയ്ക്ക് സ്വന്തം തട്ടകത്തില്‍ മികവുകാട്ടാന്‍ കഴിയും.

fcg vs atk

ആദ്യ കളിയില്‍ ബ്ലാസ്‌റ്റേഴ്‌സിനോട് തോല്‍വി വഴങ്ങിയശേഷം തുടര്‍ച്ചയായ 6 കളികളില്‍ തോല്‍വിയറിയാതെ മുന്നേറുകയാണ് എടികെ. ഗോളടിക്കാനും പ്രതിരോധിക്കാനും കെല്‍പ്പുള്ളവര്‍ ടീമിലുണ്ട്. സീസണില്‍ ആറു ഗോളുകള്‍ നേടിയ റോയ് കൃഷ്ണ, ഡേവിഡ് വില്യംസ് കൂട്ടുകെട്ട് ഗോവയ്ക്ക് ഭീഷണിയാകും. ഹാവിയര്‍ ഹെര്‍ണാണ്ടസ്, എഡു ഗാര്‍ഷ്യ എന്നിവര്‍ മധ്യനിരയിലും കരുത്താണ്. പന്തില്‍ മേധാവിത്വം നേടി മത്സരം സ്വന്തമാക്കുന്ന രീതി തന്നെയായിരിക്കും അന്റോണിയോ ഹബാസിന്റെ ടീം ഗോവയ്‌ക്കെതിരെയും ലക്ഷ്യമാക്കുക. ഇരു ടീമുകളും കരുത്തരാണെന്നതിനാല്‍ സമനിലയാണ് പ്രവചനം.

Story first published: Saturday, December 14, 2019, 10:53 [IST]
Other articles published on Dec 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+