Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗോവയ്ക്ക് വമ്പന്‍ വെല്ലുവിളിയായി ജംഷേദ്പൂര്‍; കൊറോമിനാസിന്റെ നഷ്ടം തിരിച്ചടിയാകും

ജംഷേദ്പൂര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വ്യാഴാഴ്ച നടക്കാനിരിക്കുന്ന എഫ് സി ഗോവ, ജംഷേദ്പൂര്‍ എഫ് സി മത്സരം തീപാറുമെന്നുറപ്പ്. കഴിഞ്ഞ സീസണില്‍ ഗോവ ജംഷേദ്പൂരിനേക്കാള്‍ മികച്ചു നിന്നെങ്കിലും ഇത്തവണ അങ്ങിനെ ആയിരിക്കില്ല. അതേസമയം, ഗോവയുടെ മുഖ്യ സ്‌ട്രൈക്കര്‍ ഫെറാന്‍ കൊറോമിനാസിന് കളിക്കാന്‍ കഴിയില്ലെന്നത് ടീമിന് തിരിച്ചടിയാകാനും ഇടയുണ്ട്.

goa face true test of loberas philosophy

കഴിഞ്ഞ മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കണ്ടതാണ് കൊറോമിനാസിന് വിനയായത്. ഇതോടെ പരിശീലകന്‍ സെര്‍ജിയോ ലൊബേറയ്ക്ക് തന്ത്രങ്ങളില്‍ മാറ്റം വരുത്തേണ്ടിവന്നേക്കാം. പന്ത് കൈയ്യില്‍വെച്ചുകൊണ്ടുള്ള ബോള്‍ പൊസഷന്‍ തന്ത്രമാണ് ലൊബേറയുടേത്. പ്രധാന സ്‌ട്രൈക്കര്‍ സസ്‌പെന്‍ഷനിലായതോടെ പ്രതിരോധത്തിലൂന്നി കളിക്കാന്‍ ലൊബേറ തയ്യാറായേക്കുമെന്നും സൂചനയുണ്ട്.

കൊറോമിനസ് ആണ് ആക്രമണത്തില്‍ ഗോവയുടെ മുഖ്യ ആയുധം. ഗോവയ്ക്കുവേണ്ടി ഇതുവരെയായി താരം 24 ഗോളുകള്‍ നേടിയിട്ടുണ്ട്. അതേസമയം, താരത്തിന്റെ അഭാവം മറികടക്കാന്‍ കഴിയുമെന്നാണ് പരിശീലകന്റെ വിശ്വാസം. തന്റേത് ഒരു ടീം ഫുട്‌ബോളാണ്. ഒരു താരത്തെ മാത്രം കേന്ദ്രീകരിച്ചുള്ളതല്ല. ടീമിന് ഒട്ടേറെ അവസരങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്നുണ്ടെന്നത് നല്ല കാര്യമാണ്. അന്തിമ വിജയം തങ്ങള്‍ക്ക് ഉറപ്പാണെന്നും ലൊബേറ പറഞ്ഞു.

കഴിഞ്ഞ സീസണില്‍ ഗോവ 42 ഗോളുകളാണ് അടിച്ചുകൂട്ടിയത്. പരിശീലകന്റെ ആക്രമണാത്മക ഫുട്‌ബോള്‍ കാണികള്‍ക്ക് രസം പകരുന്നതുമാണ്. സ്‌ട്രൈക്കര്‍ കൊറോമിനസിന്റെ സാന്നിധ്യം മിക്ക ഗോളുകള്‍ക്കുമുണ്ടായിരുന്നുവെന്നതാണ് മറ്റൊരു സവിശേഷത. അതുകൊണ്ടുതന്നെ ശക്തരായ ജംഷേദ്പൂരിനെതിരെ ഗോവിയുടെ തന്ത്രങ്ങള്‍ എന്തൊക്കെയായിരിക്കുമെന്നത് ആരാധകരില്‍ ആകാംഷയുണ്ടാക്കുന്നതാണ്.

Story first published: Thursday, November 1, 2018, 8:54 [IST]
Other articles published on Nov 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+