Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫുട്‌ബോളിനെ വരവേല്‍ക്കാന്‍ കൊച്ചി വീണ്ടും തയ്യാറെടുക്കുന്നു...

കൊച്ചി: കൊച്ചി വീണ്ടും ഫുട്‌ബോള്‍ ആവേശത്തിലേക്ക്. ഇന്ത്യയിലെ പ്രഥമ രാജ്യാന്തര പ്രീ-സീസണ്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റായ ടൊയോട്ട യാരിസ് ലാലിഗ വേള്‍ഡിന് കൊച്ചി വേദിയാവും. കൊച്ചിയിലെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ജൂലൈ 24നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ഐഎസ്എല്ലിലെ ഗ്ലാമര്‍ ടീമായ കേരളത്തില്‍ നിന്നുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ മല്‍സരിക്കുന്നുണ്ട്. ബ്ലാസ്‌റ്റേഴ്‌സിനെ കൂടാതെ സ്പാനിഷ് ഗ്ലാമര്‍ ക്ലബ്ബായ ജിറോണ എഫ്‌സിയും ഓസ്‌ട്രേലിയയില്‍ നിന്നുള്ള മെല്‍ബണ്‍ സിറ്റി എഫ്‌സി എന്നിവരാണ് ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടുന്നത്.

കഴിഞ്ഞ സീസണില്‍ യൂറോപ്പിലെ വമ്പന്‍മാരായ റയല്‍ മാഡ്രിഡ് ഉള്‍പ്പെടെയുള്ള ടീമുകളെ തോല്‍പ്പിച്ച ടീമാണ് ജിറോണ. കഴിഞ്ഞ സീസണില്‍ പോയിന്റ് പട്ടികയില്‍ 10ാം സ്ഥാനത്തെത്താനും ജിറോണയ്ക്ക് കഴിഞ്ഞിരുന്നു. കഴിഞ്ഞ സീസണില്‍ ഓസ്‌ട്രേലിയയിലെ എ ലീഗില്‍ മൂന്നാം സ്ഥാനത്തെത്താന്‍ മെല്‍ബണ്‍ എഫ്‌സിക്ക് സാധിച്ചിരുന്നു. ഐഎസ്എല്ലിന് മുന്നോടിയായി വമ്പന്‍ ക്ലബ്ബുകള്‍ക്കെതിരേ പ്രീ-സീസണ്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത് കേരള ബ്ലാസ്റ്റേഴ്‌സിന് ഏറെ ഗുണം ചെയ്യും.

news

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ലാലിഗ അംബാസഡറും പ്രമുഖ ഫുട്‌ബോളറുമായ ഫെര്‍ണാണ്ടോ മൊറിന്റെസ് ടൂര്‍ണമെന്റിന്റെ ട്രോഫി അനാവരണം ചെയ്തു. ജൂലൈ 24ന് നടക്കുന്ന ആദ്യ മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് മെല്‍ബണ്‍ സിറ്റിയെ നേരിടും. ജൂലൈ 27ന് ജിറോണ മെല്‍ബണ്‍ സിറ്റിയെയും ജൂലൈ 28ന് കേരള ബ്ലാസ്‌റ്റേഴ്‌സ് ജിറോണയെയും നേരിടും. വൈകീട്ട് ഏഴിനാണ് എല്ലാ മല്‍സരങ്ങളും ആരംഭിക്കുന്നത്.

275 രൂപ മുതലാണ് മല്‍സരങ്ങളുടെ ടിക്കറ്റ് നിരക്ക്. 390, 490, 775, 2000 എന്നിങ്ങനെയാണ് മല്‍സരത്തിന്റെ ടിക്കറ്റ് നിരക്കുകള്‍.

Story first published: Wednesday, June 27, 2018, 13:54 [IST]
Other articles published on Jun 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+