Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫിഫയില്‍ വീണ്ടും സ്വിസ്, പുതിയ പ്രസിഡണ്ട് ജിയാനി ഇന്‍ഫന്റിനോ; തോറ്റത് ഷെയ്ഖ് സല്‍മാന്‍

സൂറിച്ച്: സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ജിയാനി ഇന്‍ഫന്റിനോ ഇനി ലോക ഫുട്‌ബോളിനെ നയിക്കും. ഫിഫയുടെ ഒമ്പതാം പ്രസിഡണ്ടായി ജിയാനി ഇന്‍ഫന്റിനോയെ വെള്ളിയാഴ്ച തിരഞ്ഞെടുത്തു. രണ്ടാം ഘട്ട വോട്ടെടുപ്പിലായിരുന്നു വിജയം ഇന്‍ഫന്റിനോയെ തുണച്ചത്. നിലവില്‍ യുഫേവ ജനറല്‍ സെക്രട്ടറിയാണ് ഇന്‍ഫന്റിനോ. അഴിമതിക്കേസില്‍ പെട്ട് സെപ് ബ്ലാറ്റര്‍ക്ക് സ്ഥാനം പോയത് കൊണ്ടാണ് ഫിഫയ്ക്ക് പുതിയ പ്രസിഡണ്ടിനെ തേടേണ്ടി വന്നത്.

സ്വിറ്റ്‌സര്‍ലന്‍ഡുകാരനായിരുന്നു രാജിവെച്ച പ്രസിഡണ്ട് സെപ് ബ്ലാറ്റര്‍. ഇന്‍ഫന്റിനോയും അതേ നാട്ടുകാരന്‍ തന്നെ. ലോക ഫുട്‌ബോള്‍ ഭരണത്തില്‍ സ്വിസിനും യൂറോപ്പിനും ഉള്ള മേല്‍ക്കൈ ആണ് ഇത് കാണിക്കുന്നത്. ബഹ്‌റൈനില്‍ നിന്നുള്ള ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം അല്‍ ഖലീഫയാണ് ഫിഫ പ്രസിഡണ്ട് പോരാട്ടത്തില്‍ ഇന്‍ഫന്റിനോയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയത്.

gianniinfantino

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ഇന്‍ഫന്റിനോയ്ക്ക് 115 വോട്ടുകള്‍ കിട്ടിയപ്പോള്‍ ഷെയ്ഖ് സല്‍മാന്റെ വോട്ടുകള്‍ 85 ല്‍ ഒതുങ്ങി. ജോര്‍ദാന്‍ രാജകുമാരനായ അലി ബിന്‍ ഹുസൈന്‍, ജെറോം ഷാംപെയ്ന്‍ എന്നിവരും മത്സരിക്കാനുണ്ടായിരുന്നു എങ്കിലും വലിയ നേട്ടമുണ്ടാക്കിയില്ല. അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സമൂല മാറ്റങ്ങളുമായാണ് ഫിഫ പുതിയ പ്രസിഡണ്ടിനെ കാത്തിരിക്കുന്നത്. ഫിഫ പ്രസിഡണ്ടിന്റെ അധികാരങ്ങള്‍ക്ക് കാര്യമായ നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Story first published: Saturday, February 27, 2016, 7:09 [IST]
Other articles published on Feb 27, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+