വിരമിക്കല്‍ തീരുമാനം മാറ്റി; ഇറ്റലിയുടെ വലകാക്കാന്‍ ബഫണ്‍ തിരിച്ചെത്തുന്നു
റോം: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ഇറ്റലിയുടെ വിഖ്യാത ഗോള്‍കീപ്പര്‍ ജിയാന്‍ലൂജി ബഫണ്‍ കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. ഈ മാസം നടക്കുന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങളില്‍ ഇറ്റലിക്കുവേണ്ടി ബഫണ്‍ തിരിച്ചെത്തുമെന്ന് കോച്ച് ലൂജി ഡി ബാജിയോ ആണ് ഇക്കാര്യം അറിയിച്ചത്.
മാര്‍ച്ച് 23ന് മാഞ്ചസ്റ്ററില്‍ നടക്കുന്ന മത്സരത്തില്‍ അര്‍ജന്റീനയും നാലു ദിവസങ്ങള്‍ക്കുശേഷം വെബ്ലിയില്‍ നടക്കുന്ന കളിയില്‍ ഇംഗ്ലണ്ടുമാണ് ഇറ്റലിയുടെ എതിരാളികള്‍. ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളെന്ന് ഫുട്‌ബോള്‍ ലോകം വിലയിരുത്തിയ ബഫണ്‍ ഇറ്റാലിയന്‍ സംഘത്തില്‍ ഉള്‍പ്പെട്ടത് ടീമിന്റെ ആത്മവിശ്വായം ഉയര്‍ത്തും.

ഇത്തവണ ലോകകപ്പിന്റെ വലിയ നഷ്ടങ്ങളിലൊന്നാണ് ബഫണ്‍. ഇറ്റലിക്ക് ലോകകപ്പില്‍ യോഗ്യത നേടാന്‍ കഴിയാത്തതോടെ ബഫണ്‍ കണ്ണീരോടെ വിരമിക്കുകയായിരുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടുകള്‍ക്ക് മുന്നില്‍ നെഞ്ചുവിരിച്ച് അക്ഷോഭ്യനായി നില്‍ക്കുന്ന ബഫണ്‍ ഇനിയൊരിക്കലും കാഴ്ചയാകില്ലെന്ന് കരുതിയ ആരാധകര്‍ക്ക് ആശ്വാസം കൂടിയാണ് ഈ നാല്‍പതുകാരന്റെ തിരിച്ചുവരവ്.
ഇറ്റലിക്കുവേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച, ഏറ്റവും കൂടുതല്‍ ലോകകപ്പുകളില്‍ വലകാത്ത ബഫണിന് പക്ഷെ അറുപത് വര്‍ഷങ്ങള്‍ക്കിടെ ആദ്യമായി ടീം ലോകകപ്പില്‍ എത്താതെ പുറത്താകുന്നത് കാണേണ്ടിവന്നു. യുവന്റസിനുവേണ്ടി 496 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ബഫണ്‍ ടീമില്‍ കൂടുതല്‍കാലം തുടരമോ എന്ന് വ്യക്തമല്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications