Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബുഫണിന് ഇറ്റലിയില്‍ താരപ്പട്ടം, യുവെന്റസ് റെക്കോര്‍ഡിട്ടു !

മിലാന്‍: 2018 റഷ്യ ലോകകപ്പിന് ഇറ്റലിയില്ല. ഇതിഹാസ ഗോള്‍ കീപ്പര്‍ ജിയാന്‍ ലൂജി ബുഫണാകട്ടെ ഇതോടെ അന്താരാഷ്ട്ര ഫുട്‌ബോളിനോട് വിട പറയുകയും ചെയ്തു. നിരാശയുടെ പടുകുഴിയില്‍ നില്‍ക്കുകയാണ് ബുഫണ്‍. എന്നാല്‍, ചെറിയൊരാശ്വാസം താരത്തെ തേടിയെത്തിയിരിക്കുന്നു. യുവെന്റസിന്റെ വിശ്വസ്ത ഗോള്‍ കീപ്പര്‍ ബുഫണ്‍ ഇറ്റാലിയന്‍ സീരി എ ലീഗിലെ മികച്ച ഫുട്‌ബോള്‍ താരമായി തിരഞ്ഞെടുക്കപ്പെട്ടു. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ഈ പുരസ്‌കാരമെന്ന് ബുഫണ്‍ പ്രതികരിച്ചു.

ലോകകപ്പിന് യോഗ്യത നേടാതെ പോയതാണ് കരിയറില്‍ തന്നെ ഏറ്റവും നിരാശപ്പെടുത്തി സംഭവം. പിന്നെ ചില ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ തോല്‍വികളും - മുപ്പത്തൊമ്പതുകാരന്‍ പറഞ്ഞു.കരിയറില്‍ വലിയ നിരാശയില്‍ നില്‍ക്കുമ്പോഴാണ് ബുഫണിനെ തേടി ബ്ലെസ്റ്റ് പ്ലെയര്‍ അവാര്‍ഡ് എത്തുന്നത്. ഇത് ഫുട്‌ബോള്‍ പ്രേമികളുടെയും മനം നിറച്ചു. വളരെയധികം ആരാധകരുള്ള ഫുട്‌ബോളര്‍മാരില്‍ ഒരാളാണ് ബുഫണ്‍. പ്രത്യേകിച്ച് ഗോള്‍ കീപ്പര്‍മാര്‍ക്ക് അത്ര കണ്ട് ആരാധകവൃന്ദം ഉണ്ടാകാറില്ല. ബുഫണ്‍ അതിനൊരു അപവാദമാണ്.

buffon

ബുഫണിലൂടെ യുവെന്റസ് ക്ലബ്ബ് വലിയൊരു ആദരവാണ് കരസ്ഥമാക്കിയിരിക്കുന്നത്. തുടരെ ആറാം സീസണിലും മികച്ച താരത്തിനുള്ള പുരസ്‌കാരം യുവെന്റസ് ക്ലബ്ബിലെത്തിയിരിക്കുകയാണ്.

2012 മുതല്‍ 2014 വരെ ആന്ദ്രെ പിര്‍ലോ, 2015 ല്‍ കാര്‍ലോസ് ടെവസ്, 2016 ല്‍ ലിയനാര്‍ഡോ ബൊനുചി.ചാമ്പ്യന്‍സ് ലീഗ്കിരീടം നേടാന്‍ സാധിച്ചില്ലെങ്കില്‍ സീസണോടെ ക്ലബ്ബ് കരിയറും അവസാനിപ്പിക്കുമെന്ന് ബുഫണ്‍ പറഞ്ഞു. രണ്ട് തവണ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിച്ചിട്ടുണ്ട് ബുഫണ്‍.

സീരി എ ലീഗിലെ ടീം ഓഫ് ദ ഇയറിലും ബുഫണ്‍ ഇടം പിടിച്ചു. യുവെന്റസില്‍ നിന്ന് അലക്‌സ് സാന്‍ഡ്രോ, മിറാലെം യാനിച്, ഗോണ്‍സാലോ ഹിഗ്വെയിന്‍, പോളോ ഡിബാല എന്നിവരും ടീം ഓഫ് ദ ഇയറില്‍ ഇടം പിടിച്ചു.നാപോളിയുടെ മൗറിസിയോ സാറിയാണ് സീരി എ ലീഗിലെ മികച്ച പരിശീലകന്‍.

Story first published: Thursday, November 30, 2017, 9:14 [IST]
Other articles published on Nov 30, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+