Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആറ് ഗോളുകള്‍, അടിക്ക് തിരിച്ചടിയെന്നോണം ഗോളടി, നോര്‍ത്ത് ഈസ്റ്റിന് പ്രതീക്ഷ, ചെന്നൈയിന്‍ എഫ് സിയുടെ കഥ കഴിഞ്ഞു

ചെന്നൈ: ആറ് ഗോളുകള്‍ നിറഞ്ഞ ത്രില്ലറില്‍ ചെന്നൈയിന്‍ എഫ് സിയുടെ തട്ടകത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സിക്ക് തകര്‍പ്പന്‍ സമനില (3-3). ഒരു മത്സരം മാത്രം അവശേഷിക്കുന്ന നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈയിന്‍ എഫ് സിയുടെ കഥ ഏതാണ്ട് കഴിഞ്ഞു.

പോയിന്റ് പട്ടികയില്‍ ഇങ്ങനെ

ഈ സമനിലയോടെ ചെന്നൈയിന്‍ എഫ്.സി 13 മത്സരങ്ങളില്‍ നിന്ന് 15 പോയിന്റോടെ ഏഴാം സ്ഥാനത്താണ്. നോര്‍ത്ത് ഈസ്റ്റ് 12 മത്സരങ്ങളില്‍ നിന്ന് 15 പോയിന്റോടെ അഞ്ചാം സ്ഥാനത്തേക്ക് കയറി. നോര്‍ത്ത് ഈസ്റ്റിനു ഇനി രണ്ടു മത്സരങ്ങള്‍ ബാക്കിയുണ്ട്. എന്നാല്‍ ചെന്നൈയിനു ഒരു മത്സരം മാത്രം ബാക്കിയുള്ളു.

 isl-logo

ഡുഡു ഹാട്രിക്ക് ! വെലെസ് ഡബിള്‍ ! ത്രില്ലര്‍ ഘോഷ് !

ചെന്നൈയിന്‍ എഫ് സിക്ക് വേണ്ടി നൈജീരിയന്‍ മുന്‍നിര താരം ഡുഡു ഹാട്രിക്ക്് ( 34, 45, 81 മിനിറ്റില്‍ ) നേടി. നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനായി അര്‍ജന്റൈന്‍ താരം നിക്കോളാസ് വെലസ് ഡബിള്‍ ( 38, 51 മിനിറ്റില്‍ ) നേടി. ഇഞ്ചുറി ടൈമിന്റെ എട്ടാം മിനിറ്റില്‍ സൗവിക് ഘോഷ് (90 ) ത്രില്ലടിപ്പിച്ച സമനില ഗോളും നേടി.

ബോള്‍ പൊസഷനില്‍ ചെന്നൈ

മത്സരത്തില്‍ ബോള്‍ പൊസിഷനില്‍ ചെന്നൈയിന്‍ എഫ്.സിക്കായിരുന്നു മുന്‍തൂക്കം. 60 ശതമാനം. ചെന്നൈയിന് അഞ്ചും നോര്‍ത്ത് ഈസ്റ്റിനു മൂന്നു കോര്‍ണറുകളും ലഭിച്ചു.ഇതില്‍ അവസാനത്തെ നോര്‍ത്ത് ഈസ്റ്റിന്റെ കോര്‍ണര്‍ മത്സരം സമനിലയിലാക്കി.

അടി, തിരിച്ചടി ! മറ്റെരാസിയുടെ മുഖത്ത്..

ചെന്നൈയിന്‍ അടിക്കുന്ന ഓരോ ഗോളിനും ഉടനടി മറുപടി കൊടുക്കുന്ന രീതിയായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെത്. ഇതാകട്ടെ, ചെന്നൈയുടെ കോച്ച് മാര്‍കോ മറ്റെരാസിയുടെ മുഖത്ത് ആഹ്ലാദവും നിരാശയും ഇടകലര്‍ത്തി.

മാര്‍ക്കോ മറ്റെരാസി ഇന്നലെ ടീമില്‍ മൂന്നു മാറ്റങ്ങള്‍ വരുത്തി. ഡിഫെന്‍സില്‍ ബെര്‍ണാര്‍ഡ് മെന്‍ഡിക്കു പകരം ജെറിയും മിഡ്ഫീല്‍ഡില്‍ കാബ്രയ്ക്കു പകരം ഡിഫെന്‍സീവ് മിഡ്ഫീല്‍ഡറായി ഹങ്കലും അറ്റാക്കിങ്ങ് നിരയില്‍ റാണെയ്ക്കു പകരം ഡുഡുവും ഇറങ്ങി.

ആദ്യ ഗോള്‍ പിറക്കുന്നു...

34 ാം മിനിറ്റില്‍ വലത്തു വിംഗിലൂടെ സിയാം ഹങ്കലിന്റെ പാസ് വാഡുവിലേക്ക്. വലത്തെ ഫഌഗ് കോര്‍ണറിനു മുന്നില്‍ നിന്നും വാഡുവിന്റെ പാസ് ഗോള്‍ മുഖത്ത്. ആദ്യ പോസ്റ്റില്‍ കാത്തു നിന്ന നൈജീരിയന്‍ താരം ഡുഡു ഹെഡ്ഡറിലൂടെ പന്ത് വലയിലാക്കി (1 -0).

വെലെസിന്റെ മറുപടി ഗോള്‍....

38 ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് തിരിച്ചടിച്ചു. ക്രിസ്ത്യന്‍ റോമറിച്ചിന്റെ പാസില്‍ ചെന്നൈയിന്‍ താരങ്ങള്‍ക്കിടയിലൂടെ കുതിച്ച നിക്കോളാസ് വെലസ് 30 വാര അകലെ നിന്ന് തൊടുത്ത ഷോട്ട് ചെന്നൈയിന്‍ വല തുളച്ചു (1-1).

ഡുഡുവിന്റെ ഡബിള്‍....

ആദ്യ പകുതിയുടെ ഇഞ്ചുഠി ടൈമിന്റെ ആദ്യ മിനിറ്റില്‍ ലെഫ്റ്റ് വിംഗില്‍ നിന്ന് ഗോളിലേക്ക് വഴിതുറന്നു. ജെറിയുടെ ഇടത്തുവശത്തു നിന്നുംഅളന്നു കുറിച്ച പാസില്‍ ഓടിയെത്തിയ നോര്‍ത്ത് പ്രതിരോധനിരക്കാരന്‍ സൗവിക് ഘോഷിനെ മറികടന്നു ഡുഡു വലകുലുക്കി (2-1).

വെലസിന്റെ രണ്ടാം സമനില ഗോള്‍...

രണ്ടാം പകുതി തുടങ്ങി മിനിറ്റിനുള്ളില്‍ തന്നെ വീണ്ടും നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡ് തിരിച്ചടിച്ചു.ഇത്തവണയും നിക്കോളാസ് വെലസിന്റെ വക ഗോള്‍ . നാല് ചെന്നൈയിന്‍ താരങ്ങള്‍ മുന്നില്‍ നില്‍ക്കെ സക്കീറിന്റെ കാലുകള്‍ക്കിടയിലൂടെ വെല്‌സ് പന്ത് വലക്കുള്ളിലാക്കി (2-2).

ഡുഡുവിന്റെ ഹാട്രിക്ക്...

81 ാം മിനിറ്റില്‍ ഡുഡു ഹാട്രിക് തികച്ചു. മെന്‍ഡിയുടെ പാസില്‍ പന്തുമായി കുതിച്ച ഡുഡു അഡ്വാന്‍സ് ചെയ്ത രഹ്്‌നേഷിനെയും അവസാന ശ്രമവുമായി വന്ന റോമറിച്ചിനെയും മറികടന്നു ഡുഡുവിന്റെ സ്‌കോറിംഗ് (3-2).

ഘോഷിന്റെ ത്രസിപ്പിക്കുന്ന ഹെഡര്‍ ഗോള്‍...

വെലസിന്റെ ഇഞ്ചുറി ടൈമിലെ ഷോട്ട് ഗോള്‍ മുഖത്ത്ു വെച്ച് എഡെര്‍ തട്ടിയകറ്റി. കോര്‍ണര്‍ കിക്ക്. കിക്കെടുത്തത് വെലസ്. വെലസിന്റെ കോര്‍ണറില്‍ നോര്‍ത്ത് ഈസ്റ്റ് കളിക്കാരുടെ ഇടയില്‍ നി്ന്ന സൗവിക് ഘോഷ് വായുവില്‍ ഉയര്‍ന്ന് ചാടി ഹെഡ് ചെയ്തു. ഗോള്‍... (3-3).

രഹനേഷ് കളിക്കാനിറങ്ങി...

രണ്ടാംപകുതിയില്‍ നോര്‍ത്ത് ഈസ്റ്റ് ഗോള്‍ കീപ്പര്‍ സുബ്രതോ പാലിനു പകരം മലയാളി താരം ടി.പി രഹ്്‌നേഷിനെ കളത്തിലിറക്കി. ആദ്യമായണ് ഈ സീസണില്‍ രഹ്്‌നേഷ് ഗോള്‍വലയം സംരക്ഷിക്കാന്‍ എത്തുന്നത്.

Story first published: Sunday, November 27, 2016, 9:42 [IST]
Other articles published on Nov 27, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+