Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്റ്റീവൻ ജറാർഡ് ഇനി പരിശീലക വേഷത്തിൽ

ലിവർപൂളിന്റെ ഇതിഹാസ താരവും റെഡ്‌സിന്റെ ഇപ്പോഴത്തെ യൂത്ത് കോച്ചുമായ സ്റ്റീവൻ ജറാർഡ് ഇനി പരിശീലക വേഷത്തിലെത്തുന്നു.ഈ ആഴ്ച്ചതന്നെ സ്‌കോട്ടിഷ് ക്ലബ്ബായ റേഞ്ചേഴ്സിന്റെ പരിശീലകനായി ജറാർഡ് സ്ഥാനമേൽക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.റേഞ്ചേഴ്സിന്റെ ഇപ്പോഴത്തെ പരിശീലകനായ ഗ്രെയിം മുർതിക്ക് പകരക്കാരനായാണ് ഇംഗ്ലീഷ് ഇതിഹാസം സ്കോട്ലൻഡിൽ കാലുകുത്തുന്നത്.ഏകദേശം ഒരു വർഷത്തോളമായി ലിവർപൂളിന്റെ അണ്ടർ 18 യൂത്ത് ടീമിന്റെ പരിശീലകനാണ് സ്റ്റീവൻ ജറാർഡ്.


സ്കോട്ടിഷ് ലീ​ഗിൽ മൂന്നാം സ്ഥാനത്താണ് ഇപ്പോൾ റേഞ്ചേഴ്‌സ്.ആദ്യസ്ഥാനത്തുള്ള കെൽറ്റിക്കിനേക്കാൾ 39 പോയിന്റ് പിന്നിലാണ് റേഞ്ചേഴ്‌സ്.കഴിഞ്ഞയാഴ്ച്ച ചിരവൈരികളായ കെൽറ്റിക്കിനെതിരെ നടന്ന രണ്ടുമത്സരത്തിലും റേഞ്ചേഴ്‌സ് പരാജയപ്പെട്ടതോടെയാണ് ഗ്രെയിം മുർതിക്ക് പകരക്കാരനായി ജറാർഡിനെ ക്ലബ്ബ് മാനേജ്‌മന്റ് സമീപിച്ചത്.മുൻ ലിവർപൂൾ പരിശീലകനായ ബ്രണ്ടൻ റോജേഴ്സാണ് കെൽറ്റിക്കിന്റെ ഇപ്പോഴത്തെ പരിശീലകൻ.ഒരു പക്ഷേ ജറാർഡ് റേഞ്ചേഴ്‌സിന്റെ പരിശീലകനാകുകയാണെങ്കിൽ അടുത്ത സീസണിൽ മുൻ ശിഷ്യന്റെയും ഗുരുവിന്റെയും പോരാട്ടം കാണാം.എട്ട് വർഷമായി സ്‌കോട്ടിഷ് പ്രീമിയർ ലീഗ് അടക്കിഭരിക്കുകയാണ് കെൽറ്റിക്ക്.അതിനൊരുമാറ്റം വരുത്താൻ ജറാർഡിനാകുമോയെന്ന് കാത്തിരുന്ന് കാണാം.

stevengerrard

ഏകേദശം 15 വർഷം ലിവർപൂൾ ജേഴ്‌സിയിൽ കളിച്ച ജറാർഡ് അമേരിക്കൻ ലീഗിലും കളിച്ചിട്ടുണ്ട്.522 ക്ലബ്ബ് മത്സരങ്ങൾ കളിച്ചിട്ടുള്ള ജറാർഡ് 125 ഗോളുകളും നേടിട്ടുണ്ട്.അതുപോലെ 14 വർഷം ഇംഗ്ലണ്ട് ദേശിയ ടീമിൽ അംഗമായിട്ടുള്ള ജറാർഡ് 114 മത്സരങ്ങളും ഇംഗ്ലണ്ടിനായി കളിച്ചിട്ടുണ്ട്.

Story first published: Monday, April 30, 2018, 8:31 [IST]
Other articles published on Apr 30, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+