Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂറോ അണ്ടര്‍ 21 ചാമ്പ്യന്‍ഷിപ്പ് ജര്‍മനിക്ക്, സ്‌പെയ്‌നിനെ കീഴടക്കിയത് ഒറ്റ ഗോളില്‍

പോളണ്ടില്‍ അരങ്ങേറിയ യൂറോ അണ്ടര്‍ 21 ചാമ്പ്യന്‍ഷിപ്പില്‍ ജര്‍മനി ജേതാക്കള്‍. ഫൈനലില്‍ സ്‌പെയ്‌നിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു. നാല്‍പതാം മിനുട്ടില്‍ വീസറാണ് ഗോള്‍ നേടിയത്.

2009ന് ശേഷം ആദ്യമായാണ് ജര്‍മനി യൂറോപ്പിലെ യുവരാജാക്കന്‍മാരാകുന്നത്. നാല് തവണ ചാമ്പ്യന്‍മാരായ സ്‌പെയ്‌നിനെ ആദ്യപകുതിയില്‍ മിച്ചല്‍ വീസര്‍ നേടിയ ഹെഡര്‍ ഗോളിലാണ് ജര്‍മനി ഒതുക്കിയത്. കഴിഞ്ഞ നാല് ചാമ്പ്യന്‍ഷിപ്പുകളില്‍ രണ്ടിലും ചാമ്പ്യന്‍മാരായ സ്‌പെയിന്‍ ഇത്തവണയും കിരീടം പ്രതീക്ഷിച്ചിരുന്നു. ഇറ്റലിയെ സെമിയില്‍ തകര്‍ത്തുവിട്ടതിന്റെ ആത്മവിശ്വാസത്തിലാണ് അവര്‍ ജര്‍മനിയെ കലാശപ്പോരില്‍ നേരിട്ടത്.

under-21championship

എന്നാല്‍, സെമിയില്‍ ഇംഗ്ലണ്ടിനെതിരെ ഷൂട്ടൗട്ട് വരെ നീണ്ട സമ്മര്‍ദപ്പോരില്‍ ജയിച്ചതിന്റെ ജര്‍മന്‍ ആത്മവിശ്വാസത്തില്‍ സ്‌പെയിന്‍ വീണു പോവുകയായിരുന്നു.

2009 ല്‍ യൂറോ 21 നേടിയ ജര്‍മന്‍ ടീമംഗങ്ങള്‍ ലോകകപ്പ് നേടിയ ജര്‍മന്‍ നിരയിലെശക്ത സാന്നിധ്യങ്ങളായിരുന്നു. മാനുവല്‍ ന്യുവര്‍, മെസുറ്റ് ഒസില്‍, ജെറോം ബോട്ടെംഗ്, സമി ഖെദീറ, മാറ്റ്‌സ് ഹമ്മല്‍സ് എന്നിവര്‍. 2017 യൂറോ ജേതാക്കള്‍ ഭാവിയിലെ ജര്‍മന്‍ ലോകകപ്പ് ജേതാക്കളായേക്കാം.

Story first published: Saturday, July 1, 2017, 11:57 [IST]
Other articles published on Jul 1, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+