Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജര്‍മനി ലോകകപ്പ് നേടുമെന്ന് കമ്പ്യൂട്ടര്‍ പ്രവചനം; സാധ്യതയുമായി തൊട്ടുപിന്നില്‍ ആരൊക്കെ?

മോസ്‌കോ: ഫുട്‌ബോള്‍ ലോകകപ്പിന്റെ കിക്കോഫ് അടുത്തവരവെ ടൂര്‍ണമെന്റിലെ വിജയികളെ പ്രവചിക്കുന്ന വാര്‍ത്തകളും പുറത്തുവന്നുതുടങ്ങി. പലതരത്തിലുള്ള പ്രവചനങ്ങളാണ് പുറത്തുവരുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് യുബിഎസ്സിന്റെ പ്രവചനമാണ് ഒടുവിലായി മാധ്യമങ്ങളില്‍ ഇടംനേടിയത്.

എല്ലാ പ്രവചനങ്ങളെയും പോലെ ജര്‍മനിയും ബ്രസീലും തന്നെയാണ് ബാങ്കിന്റെ കമ്പ്യൂട്ടറും പ്രവചിക്കുന്നത്. ടൂര്‍ണമെന്റിന്റെ പലതരത്തിലുള്ള വിലയിരുത്തലുകളും നടത്തിയശേഷം 18 അംഗ വിദഗ്ധര്‍ അടങ്ങുന്ന സംഘമാണ പ്രവചനത്തിന് നേതൃത്വം നല്‍കിയത്. സാമ്പത്തിക കാര്യത്തില്‍ പ്രവചിക്കുന്നതുപോലെ ഫുട്‌ബോളിന്റെ കാര്യവും തങ്ങള്‍ക്ക് വഴങ്ങുമെന്ന് തെളിയിക്കുകയാണ് ഇവരുടെ ലക്ഷ്യം.

german

പ്രവചനത്തില്‍ 24 ശതമാനം സാധ്യതയുമായി ജര്‍മനിയാണ് മുന്നിലെത്തിയത്. ജര്‍മനി ലോകകപ്പ് നിലനിര്‍ത്തുമെന്നാണ് പ്രവചനം. 19.8 ശതമാനവുമായി ബ്രസീല്‍ രണ്ടാമതും 16.1 ശതമാനം സാധ്യതയുമായി സ്‌പെയിനും പിറകിലുണ്ട്. ഇംഗ്ലണ്ട്(8.5), ഫ്രാന്‍സ്(7.3), ബെല്‍ജിയം(5.3), അര്‍ജന്റീന എന്നീ രാജ്യങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

കൃത്യമായി പ്രവചനം നടത്തി നിക്ഷേപകരെ ആകര്‍ഷിക്കുകയാണ് ബാങ്കിന്റെ ലക്ഷ്യം. എന്നാല്‍, ലോകകപ്പില്‍ പങ്കെടുക്കാത്ത ഇറ്റലി പട്ടികയില്‍ ഇടംപിടിച്ചത് നാണക്കേടിനിടയാക്കിയിട്ടുണ്ട്. കൂടാതെ, 2014ല്‍ ബ്രസീല്‍ ലോകകപ്പ് നേടുമെന്നായിരുന്നു ഇവരുടെ പ്രവചനം. എന്നാല്‍, സെമിയില്‍ ബ്രസീലിനെ 7-1ഉം, ഫൈനലില്‍ അര്‍ജന്റീനയയെയും വീഴ്ത്തിയ ജര്‍മനിയാണ് ലോകജേതാക്കളായത്.

Story first published: Saturday, May 19, 2018, 8:20 [IST]
Other articles published on May 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+