വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ചാമ്പ്യന്മാരായ ജര്‍മനി ഇന്നിറങ്ങുന്നു; വിറപ്പിക്കാന്‍ മെക്‌സിക്കോ; പ്രവചനം ആര്‍ക്കൊപ്പം?

മോസ്‌കോ: 2014ലെ ലോകകപ്പ് ചാമ്പ്യന്മാരായ ജര്‍മനി റഷ്യയില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ മെക്‌സിക്കോയുമായി ഏറ്റുമുട്ടും. ഉദ്ഘാടന മത്സരം നടന്ന ലുഷ്‌നിക്കി സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 8.30നാണ് കളി ആരംഭിക്കുക. സ്വീഡന്‍, കൊറിയ ടീമുകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍നിന്നും ജയത്തോടെ ആധികാരികത ഉറപ്പിക്കുകയാകും ജര്‍മനിയുടെ ലക്ഷ്യം.

കഴിഞ്ഞ ലോകകപ്പ് ടീമിലെ 9 പേരെ നിലനിര്‍ത്തിയാണ് ഇക്കുറിയും ജോക്കി ലോയുടെ ജര്‍മനി റഷ്യയിലിറങ്ങുന്നത്. പരിക്കേറ്റ മെസ്യൂട്ട് ഓസില്‍ തിരിച്ചെത്തും. വെര്‍ണര്‍ സ്‌ട്രൈക്കറാകുന്ന ടീമില്‍ മുള്ളര്‍, റിയൂസ് തുടങ്ങിയവര്‍ തൊട്ടുപിന്നിലും ക്രൂസ്, ഖദീര എന്നിവര്‍ മധ്യനിരയിലും കളിക്കും. ബോട്ടെങ്ങും, ഹമ്മല്‍സും, കിമ്മിച്ചും പ്രതിരോധത്തിന് കരുത്തു പകരുമ്പോള്‍ നോയര്‍ തന്നെയായിരിക്കും ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍.

germanyfootball

പ്രതിരോധത്തിലൂന്നി കളിക്കാതെ ജര്‍മനിയോട് ജയിക്കാന്‍ തന്നെയാകും മെക്‌സിക്കോയുടെ തീരുമാനം. ജിമെനസ് സ്‌ട്രൈക്കറായി ഇറങ്ങും. ലൊസേനോ, സാന്റോസ്, ഗുര്‍ഡാഡോ തുടങ്ങിയ പ്രമുഖരും ടീമിലുണ്ട്. മിന്നലാക്രമണം നയിക്കാന്‍ ശേഷിയുള്ള ടീം ജര്‍മനിക്കെതിരെ പൊരുതുമെന്നുതന്നെയാണ് പ്രതീക്ഷ.

യോഗ്യതാ മത്സരത്തില്‍ 10 കളികളും ജയിച്ച ജര്‍മനി പക്ഷെ, സമീപകാലത്ത് അത്ര മികച്ച പ്രകടനമല്ല കാഴ്ചവെച്ചിട്ടുള്ളത്. ആറു മത്സരങ്ങള്‍ക്കിടെ ഒരു ജയം മാത്രമാണ് ടീമിനുള്ളത്. സൗദി അറേബ്യയ്‌ക്കെതിരെ 2-1ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. മെക്‌സിക്കോയും ജര്‍മനിയും നേരത്തെ 11 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ആറു തവണയും ജയം ജര്‍മനിക്കൊപ്പമായിരുന്നു. ഒരു മത്സരം തോറ്റു. കഴിഞ്ഞവര്‍ഷം കോണ്‍ഫെഡറേഷന്‍ കപ്പില്‍ 4-1ന് മെക്‌സിക്കോയെ തോല്‍പ്പിച്ച കരുത്തിലാണ് ജര്‍മനി റഷ്യയില്‍ ആദ്യ അങ്കത്തിനിറങ്ങുക.

Story first published: Sunday, June 17, 2018, 16:20 [IST]
Other articles published on Jun 17, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X