Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജര്‍മനി ലോകകപ്പ് നിലനിര്‍ത്തുമെന്ന് പ്രവചനം; മെസ്സിക്ക് ഗോള്‍ഡന്‍ ബൂട്ട്

ബര്‍ലിന്‍: ലോകകപ്പ് ഫുട്‌ബോളില്‍ എക്കാലവും ഫേവററ്റുകളായി എത്തുന്ന ടീമാണ് ജര്‍മനി. ഏതെങ്കിലും ഒരു കളിക്കാരനെ ആശ്രയിക്കാതെ ടീം മികവില്‍ എതിരാളികളെ നേരിടുന്നതിലും തന്ത്രങ്ങളൊരുക്കുന്നതിലും ജര്‍മനിയെപ്പോലെ മറ്റൊരു ടീമില്ലെന്നുതന്നെ പറയാം. അതുകൊണ്ടുതന്നെ, റഷ്യ ലോകകപ്പിന് അടുത്തെത്തുമ്പോഴും ജര്‍മനി തന്നെയാണ് ഫേവറിറ്റുകളില്‍ മുമ്പന്‍മാര്‍.

ലോകകപ്പിന് മുന്‍പ് നടന്ന പല പ്രവചനങ്ങളിലും ജര്‍മനിക്ക് സാധ്യത കല്‍പ്പിക്കുന്നുണ്ട്. റോയിറ്റേഴ്‌സിന്റെ ഫൈനാന്‍ഷ്യല്‍ വിദഗ്ധര്‍ ആഗോളതലത്തില്‍ നടത്തിയ പ്രവചനത്തിലും ജര്‍മനിക്കാണ് മുന്‍തൂക്കം. 145 അനലിസ്റ്റുകള്‍ നടത്തിയ പ്രവചനത്തില്‍ ജര്‍മനിക്ക് 43 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബ്രസീലിന് 37 വോട്ടുകളും ലഭിച്ചു. മാര്‍ക്കറ്റിനെക്കുറിച്ച് പ്രവചനം നടത്തുന്നവരാണ് ലോകകപ്പിലെ സാധ്യതയെക്കുറിച്ചും വിലയിരുത്തല്‍ നടത്തിയത്.

german


ജര്‍മനി മികച്ച ഒത്തിണക്കത്തോടെ കളിക്കുന്ന ടീമാണെന്നാണ് ജോഹന്നസ് ബര്‍ഗ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ വിദഗ്ധന്‍ ഫ്രാങ്ക് ബ്ലാക്ക്മൂര്‍ പറയുന്നത്. കളിമികവും, അച്ചടക്കവും, ഒത്തിണക്കവും ചേര്‍ന്ന ടീമാണ് ജര്‍മനി. അവര്‍ ഏതെങ്കിലും ഒരു പ്രത്യേക താരത്തെ കൂടുതല്‍ ആശ്രയിക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ ജര്‍മനിക്കുതന്നെയാണ് തന്റെ വോട്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രസീലിലെ ട്രേഡര്‍ ആ ലൂയിസ് റോബര്‍ട്ടോയ്ക്കും തന്റെ രാജ്യത്തിന്റെ പ്രകടനത്തില്‍ അത്ര പ്രതീക്ഷയില്ല. ബ്രസീല്‍ ചില താരങ്ങളെ കൂടുതലായി ആശ്രയിക്കുന്നു. പ്രത്യേകിച്ചും നെയ്മറില്‍. ഇപ്പോഴത്തെത് മികച്ച ടീമാണെങ്കിലും സെമിഫൈനല്‍ കടന്നുകിട്ടുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറയുന്നു. അതേസമയം, റോയിറ്റേഴ്‌സ് വോട്ടെടുപ്പില്‍ കൂടുതല്‍ ഗോള്‍ നേടി ഗോള്‍ഡന്‍ ബൂട്ട് നേടുന്ന താരം അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയാണ്. കഴിഞ്ഞതവണ ഇത് കൊളംബിയയുടെ ജെയിംസ് റോഡ്രിഗസ് ആയിരുന്നു.

Story first published: Monday, June 4, 2018, 11:25 [IST]
Other articles published on Jun 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+