ജര്‍മന്‍ ഫുട്ബോളിന് പുതിയ നായകന്‍, ബയേണ്‍ ഗോളി മാനുവല്‍ നോയര്‍
ബെര്‍ലിന്‍: ജര്‍മന്‍ ഫുട്‌ബോള്‍ ടീമിന്റെ പുതിയ നായകനായി ഗോള്‍കീപ്പര്‍ മാനുവല്‍ നോയറെ നിയമിച്ചു.മുഖ്യപരിശീലകന്‍ ജോക്വിം ലോ തന്നെയാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. മിഡ്ഫീല്‍ഡര്‍ ബാസ്റ്റ്യന്‍ ഷെയ്ന്‍സ്റ്റീഗര്‍ വിരമിച്ചതിനോ തുടര്‍ന്നാണ് പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുക്കേണ്ടി വന്നത്.
പുതിയ നായകനും ചില്ലറക്കാരനല്ല, ജര്‍മന്‍ ടീമിന്റെയും ബയേണ്‍ മ്യൂണിക്കിന്റെയും ഗോള്‍വല കാക്കുന്ന മാനുവല്‍ നോയര്‍ തുടര്‍ച്ചയായി മൂന്നു തവണ ലോകത്തെ ഏറ്റവും മികച്ച ഗോള്‍കീപ്പറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇത് ആദ്യമായിട്ടല്ല നോയര്‍ ജര്‍മനിയെ നയിക്കുന്നത്. പരിക്കിനെ തുടര്‍ന്ന് ഷെയ്ന്‍സ്റ്റീഗര്‍ കളത്തിലിറങ്ങാത്ത സമയങ്ങളിലെല്ലാം ആ ചുമതല കൂടി ഈ സൂപ്പര്‍ കീപ്പര്‍ക്കായിരുന്നു.

71 മത്സരങ്ങളില്‍ രാജ്യത്തിനു വേണ്ടി കളത്തിലിറങ്ങിയ നോയര്‍ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ നോര്‍വേയെ്‌ക്കെതിരേയുള്ള ഞായറാഴ്ചത്തെ മത്സരത്തില്‍ ടീമിന്റെ നായകനായി ഔദ്യോഗികമായി ചുമതലയേല്‍ക്കും. 2009 ജൂണില്‍ യുഎഇക്കെതിരേയുള്ള മത്സരത്തിലാണ് നോയര്‍ അരങ്ങേറ്റം കുറിച്ചത്. ആ മത്സരത്തില്‍ ജര്‍മനി 7-2ന് വിജയിച്ചിരുന്നു.
നോയറെ നായകനാക്കാനുള്ള തീരുമാനം തികച്ചും സ്വാഭാവികമാണ്. ബയേണ്‍ മ്യൂണിക് താരത്തിന് ഒരു ക്യാപ്റ്റനു വേണ്ട എല്ലാ ഗുണങ്ങളും ഉണ്ട്-തീരുമാനം പ്രഖ്യാപിച്ചു കൊണ്ട് ലോ അറിയിച്ചു..
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications