Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടിന്റെ സൗത്ത്‌ഗേറ്റ് പൊളിഞ്ഞു, പൊഡോള്‍സ്‌കിയുടെ അവസാന ഗോളില്‍!!

ഡോട്മുണ്ട്: കരിയറിലെ അവസാന രാജ്യാന്തര മത്സരത്തിനിറങ്ങിയ ലുകാസ് പൊഡോള്‍സ്‌കി ലോംഗ് റേഞ്ചര്‍ ഗോളിലൂടെ ജര്‍മനിക്ക് ജയമൊരുക്കി. ഇംഗ്ലണ്ടിന്റെ വലയിലേക്കായിരുന്നു പോള്‍ഡിയുടെ കണ്ണഞ്ചിപ്പിക്കുന്ന ബുള്ളറ്റ് ഗോള്‍ ചെന്ന് കയറിയത്. ഈയൊരൊറ്റ ഗോളിനായിരുന്നു ജര്‍മനി നാട്ടില്‍ വെച്ച് ഇംഗ്ലണ്ടിനെതിരെ സൗഹൃദ ഫുട്‌ബോളില്‍ ജയം സ്വന്തമാക്കിയത്. അറുപത്തൊമ്പതാം മിനുട്ടിലാണ് ഗോള്‍ പിറന്നത്. ഗാരെത് സൗത്‌ഗേറ്റ് ഇംഗ്ലണ്ടിന്റെ പരിശീലകനായതിന് ശേഷം ആദ്യമായിട്ടാണ് തോല്‍വി നേരിടുന്നത്. പോള്‍ഡിക്ക് വിടപറയാനുള്ള അവസരം എന്ന നിലക്കാണ് ടീമിലേക്ക് ഉള്‍പ്പെടുത്തിയത്. എന്നാല്‍, കോച്ച് ജോക്വം ലോ ക്യാപ്റ്റന്റെ ആം ബാന്‍ഡും പോള്‍ഡിക്ക് നല്‍കി ആദരിച്ചു.

മത്സരത്തിനിറങ്ങുന്നതിന് മുമ്പും കളം വിടുമ്പോഴും ഹീറോ പരിവേഷമായിരുന്നു പോള്‍ഡിക്ക് ലഭിച്ചത്. അതിന്റെ ആവേശമാകണം, ബോക്‌സിന് പുറത്ത് വെച്ച് ഇടങ്കാല്‍ കൊണ്ട് തൊടുത്തു വിട്ട മിസൈല്‍ ഗോള്‍. ഇംഗ്ലണ്ട് ഗോള്‍ കീപ്പര്‍ ജോ ഹാര്‍ട്ടിന് അവസരം പോലും നല്‍കാതെ പന്ത് വലയില്‍ കയറി.

poldi

ആഡം ലല്ലാനയുടെ ഒരു ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങിയപ്പോള്‍ ഡെലെ ആലിയുടെ ഒരു ക്ലോസ് റേഞ്ച് ശ്രമം ജര്‍മന്‍ ഗോളി മാര്‍ക് ആന്ദ്രെ ടെര്‍ സ്റ്റിഗെന്‍ തടയുകയും ചെയ്തു.

ഇംഗ്ലണ്ട് നിരയില്‍ തിളങ്ങിയത് ഡെലെ ആലിയായിരുന്നു. ഒരു വര്‍ഷം മുമ്പ് ബെര്‍ലിനില്‍ ഇംഗ്ലണ്ട് ജര്‍മനിയെ വീഴ്ത്തിയപ്പോള്‍ മാന്‍ ഓഫ് ദ മാച്ചായ ആലി ഇത്തവണയും മികവറിയിച്ചു. എഴുപത് മിനുട്ടിന് ശേഷം ഡെലി ആലിക്ക് പകരം ജെസി ലിംഗാര്‍ഡ് കളത്തിലിറങ്ങി.

ഗോള്‍ നില

സൈപ്രസ് 3-1 കസാഖിസ്ഥാന്‍

ചെക് റിപബ്ലിക് 3-0 ലിത്വാനിയ

ജര്‍മനി 1-0 ഇംഗ്ലണ്ട്

സ്‌കോട്‌ലാന്‍ഡ് 1-1 കാനഡ

Story first published: Thursday, March 23, 2017, 10:51 [IST]
Other articles published on Mar 23, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+