Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജര്‍മനിക്ക് വീണ്ടും തിരിച്ചടി; പരിക്കേറ്റ മധ്യനിരതാരം ലോകകപ്പില്‍ നിന്നും പുറത്ത്

ബെര്‍ലിന്‍: റഷ്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോളില്‍ നിന്നും ജര്‍മന്‍ ടീം മധ്യനിരതാരം ലാര്‍സ് സ്റ്റിന്‍ഡില്‍ പുറത്ത്. ബുണ്ടസ് ലീഗ മത്സരത്തിനിടെ കാല്‍ക്കുഴയ്ക്ക് ഗുരുതരമായി പരിക്കേറ്റ താരത്തിന് മാസങ്ങളോളം വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെയാണ് ലോകകപ്പ് നഷ്ടമാകുന്നത്.

അടുത്തദിവസം തന്നെ ലാര്‍സ് ശസ്ത്രക്രിയയ്ക്ക വിധേയനാകും. ഇതോടെ ഈ ആഴ്ചയില്‍ രണ്ടാമത്തെ ജര്‍മന്‍താരത്തിനാണ് പരിക്കേറ്റത്. നേരത്തെ പ്രതിരോധനിരതാരം ജെറോം ബോട്ടെങ്ങും പരിക്കേറ്റ് പുറത്തായിരുന്നു. ബോട്ടെങ് ലോകകപ്പിനെത്തുമോ എന്ന കാര്യം വ്യക്തമല്ല. നിലവിലെ ചാമ്പ്യന്മാരായ ജര്‍മനി റഷ്യന്‍ ലോകകപ്പിലും കിരീടം നിലനിര്‍ത്താന്‍ ഒരുങ്ങവെ താരങ്ങളുടെ പരിക്ക് തലവേദനയാകുകയാണ്.

larsstindl

പതിനൊന്നുതവണ ജര്‍മനിക്കുവേണ്ടി കളിച്ച ലാര്‍സ് ആറു ഗോളുകള്‍ നേടിയിട്ടുണ്ട്. ബുണ്ടസ് ലീഗയിലെ മിന്നുന്ന പ്രകടനമാണ് താരത്തിന് ദേശീയ ടീമിലേക്ക് അവസരമൊരുക്കിയത്. ഇതുവരെയായി 24 ഗോളുകളും 22 അസിസ്റ്റുകളും ഈ മുന്നേറ്റനിരക്കാരന്‍ നേടി. 91 ബുണ്ടസ് ലീഗ മത്സരങ്ങളില്‍ കളത്തിലിറങ്ങിയ ലാര്‍സിന്റെ അസാന്നിധ്യം ജര്‍മന്‍ ടീമിനെ കാര്യമായി ബാധിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

Story first published: Tuesday, May 1, 2018, 9:05 [IST]
Other articles published on May 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+