Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജര്‍മന്‍ സൂപ്പര്‍ താരം ഷ്വാന്‍സ്റ്റൈഗര്‍ ഫുട്ബോളിനോട് വിട ചൊല്ലി

ബര്‍ലിന്‍: ലോക ഫുട്‌ബോളില്‍ ഒരു കാലത്ത് ഏറ്റവും മികച്ച മധ്യനിര താരങ്ങളിലൊരാളായിരുന്ന ജര്‍മനിയുടെ ബാസ്റ്റിയന്‍ ഷ്വെയ്ന്‍സ്റ്റീഗര്‍ ഫുട്‌ബോളില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു. അമേരിക്കന്‍ ലീഗില്‍ പന്തുതട്ടിയിരുന്ന താരം സീസണ്‍ അവസാനിച്ചതോടെയാണ് 35-ാം വയസില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2014ല്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ച താരം പ്രൊഫഷണല്‍ ഫുട്‌ബോളില്‍ സജീവമായിരുന്നു.

ജര്‍മന്‍ ടീം ബയേണ്‍ മ്യൂണിക്കിനൊപ്പവും ജര്‍മനിയുടെ ദേശീയ ടീമിനൊപ്പവും ഒട്ടേറെ കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. 17 വര്‍ഷത്തെ കരിയറിന് വിരാമമിടുമ്പോള്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ തന്റെ പേര്‍ എഴുതിച്ചേര്‍ക്കാനും താരത്തിന് കഴിഞ്ഞു. ബയേണ്‍ മ്യൂണിക്കിനായി 2002 മുതല്‍ 2015വരെ ബൂട്ടണിഞ്ഞു. എട്ട് ലീഗ് കിരീടങ്ങള്‍, ഏഴ് തവണ ജര്‍മന്‍ കപ്പ്, 2013ല്‍ ചാമ്പ്യന്‍സ് ലീഗ് എന്നിവയെല്ലാം ടീമിനൊപ്പം നേടുകയുണ്ടായി.

Bastian Schweinsteiger

പിന്നീട് 2015 മുതല്‍ 2017 വരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി കളിച്ചെങ്കിലും ഫോം കണ്ടെത്താനായില്ല. ഇതിനുശേഷമാണ് ഷിക്കാഗോ ഫയര്‍ ടീമില്‍ ചേരുന്നത്. 2014ല്‍ ജര്‍മനി ലോകകപ്പ് നേടിയപ്പോള്‍ ടീമിന്റെ കുന്തമുനയായ താരം കൂടിയാണ് ഷ്വെയ്ന്‍സ്റ്റീഗര്‍. ജര്‍മനിക്കായി 121 മത്സരങ്ങളില്‍നിന്നും 24 ഗോളുകള്‍ നേടിയിട്ടുണ്ട്. വിരമിക്കാനുള്ള സമയമായെന്നും ഏവരോടും നന്ദി പറയുകയാണെന്നും താരം കുറിച്ചു. കളിയില്‍നിന്നും വിരമിച്ചാലും ഫുട്‌ബോളില്‍ തുടരുമെന്നും ഷെയ്ന്‍സ്റ്റീഗര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Story first published: Wednesday, October 9, 2019, 10:38 [IST]
Other articles published on Oct 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+