Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സിയെ ടീമിലെത്തിക്കണം; പണത്തിനായി പിരിവെടുത്ത് ജര്‍മന്‍ ക്ലബ്ബ് ആരാധകര്‍

ബര്‍ലിന്‍: ബാഴ്‌സലോണയില്‍ നിന്ന് സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ ടീമിലെത്തിക്കാന്‍ പണം പിരിച്ചെടുക്കാനൊരുങ്ങി ജര്‍മന്‍ ക്ലബ്ബ് ആരാധകര്‍. ജര്‍മന്‍ ക്ലബ്ബ് സ്റ്റുട്ഗര്‍ട്ടിന്റെ ആരാധകരാണ് മെസ്സിയെ സ്വന്തമാക്കാന്‍ പണപ്പിരിവ് നടത്താനൊരുങ്ങുന്നത്. മെസ്സിയെ വിട്ടുകിട്ടാന്‍ 700 മില്യണ്‍ യൂറോയാണ് (ഏകദേശ 6000 കോടി രൂപ) ബാഴ്‌സലോണ ആവിശ്യപ്പെടുന്നത്. ഇത് കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് സ്റ്റുട്ഗര്‍ട്ട് ആരാധകര്‍. ഇതിനായി പണപ്പിരിവും ആരാധകര്‍ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

മെസ്സിയെ അത്രത്തോളം തീവ്രമായി ആരാധകര്‍ ഇഷ്ടപ്പെടുന്നുവെന്നതിന്റെ തെളിവാണ് ഈ പണപ്പിരിവ്. ക്ലബ്ബിലേക്ക് മെസ്സിയെ എത്തിക്കുക അസാധ്യമാണെന്ന് അറിയാമായിരുന്നിട്ടും മെസ്സിയോടുള്ള ആദരവും ഇഷ്ടവും പ്രകടിപ്പിക്കാനാണ് ക്ലബ്ബ് ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്. ബുണ്ടസ്ലീഗയില്‍ കളിക്കുന്ന സ്റ്റുട്ഗര്‍ട്ട് സാമ്പത്തികമായി വലിയ ശക്തികളല്ല. അതിനാലാണ് ആരാധകര്‍ തന്നെ ഇത്തരമൊരു കാര്യത്തിന് മുന്നിട്ടിറങ്ങിയിരിക്കുന്നതെന്നാണ് ഗോള്‍ ഡോട്ട് കോമിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

messi

കൂടാതെ മറ്റൊരു നല്ല ഉദ്ദേശം കൂടി ഈ പണപ്പിരിവിന് പിന്നിലുണ്ട്. മെസ്സിയെ സ്വന്തമാക്കാന്‍ സാധിക്കുന്ന അത്ര പണം ലഭിക്കാതെ വരികയോ ഇതിനിടെ മെസ്സി മറ്റൊരു ക്ലബ്ബിനൊപ്പം ചേരുകയോ ചെയ്താല്‍ പിരിച്ചെടുത്ത പണം വിവാ കോന്‍ അഗുവ എന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനക്ക് കൈമാറുമെന്നും ക്ലബ്ബിന്റെ ആരാധകര്‍ അറിയിച്ചിട്ടുണ്ട്. ലോകത്തിലെ എല്ലാവര്‍ക്കും ശുദ്ധമായ കുടിവെള്ളം എത്തിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന നോണ്‍ പ്രോഫിറ്റ് സംഘടനയാണ് വിവാ കോന്‍ അഗുവ.

ലയണല്‍ മെസ്സിയുടെ കൂടുമാറ്റം സംബന്ധിച്ച് ഏറെ ദിവസങ്ങളായി അഭ്യൂഹങ്ങള്‍ പ്രചരിക്കുകയാണ്. ഇതുവരെയായിട്ടും ക്ലബ്ബുമായി ധാരണയിലെത്താന്‍ സാധിച്ചിട്ടില്ല. മെസ്സിയെ ഫ്രീ ട്രാന്‍സ്ഫറില്‍ സ്വന്തമാക്കാനാണ് പെപ് ഗാര്‍ഡിയോള പരിശീലകനായുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുടെ ശ്രമം. ഇതിനോട് അനുകൂല നിലപാടല്ല ബാഴ്‌സലോണ സ്വീകരിച്ചിരിക്കുന്നത്. മെസ്സിയെ വിട്ടുകിട്ടാന്‍ 700 ദശലക്ഷം യൂറോയില്‍ കുറഞ്ഞ ഓഫറൊന്നും ബാഴ്‌സലോണ സ്വീകരിക്കില്ലെന്ന ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കൂടാതെ ബാഴ്‌സലോണ ആരംഭിച്ച പ്രീ സീസണ്‍ ക്യാംപിലും മെസ്സി പങ്കെടുത്തിട്ടില്ല.

പുതിയ സീസണ്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്നിരിക്കെ മെസ്സിയുടെ ട്രാന്‍സ്ഫര്‍ അഭ്യൂഹം ശക്തമായി തുടരുകയാണ്. നിലവില്‍ 2021വരെയാണ് ബാഴ്‌സലോണയുമായി മെസ്സിക്ക് കരാറുള്ളത്. കരാര്‍ പ്രകാരം സീസണിന്റെ അവസാനം ഫ്രീ ട്രാന്‍സ്ഫറിലൂടെ മെസ്സിക്ക് ക്ലബ്ബ് വിടാം. എന്നാല്‍ കൊറോണ കാരണം സീസണ്‍ നീണ്ടുപോയതോടെ മെസ്സിയുടെ ഫ്രീ ട്രാന്‍സ്ഫര്‍ ഇനി ബാഴ്‌സലോണയുടെ അനുമതി ഇല്ലാതെ നടക്കില്ല. ഈ കരാര്‍ കാലാവധി കഴിഞ്ഞുവെന്ന് കഴിഞ്ഞ ദിവസം ലാലിഗ ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു.

Story first published: Tuesday, September 1, 2020, 17:45 [IST]
Other articles published on Sep 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+