പിക്വെ സ്പാനിഷ് കുപ്പായം അഴിച്ചുവച്ചു... ക്ലബ്ബ് ഫുട്‌ബോളിനോട് ഗുഡ്‌ബൈ പറയുമോ?
മാഡ്രിഡ്: സ്പാനിഷ് ഡിഫന്‍ഡര്‍ ജെറാര്‍ഡ് പിക്വെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. 2010ല്‍ സ്‌പെയിന്‍ ചരിത്രത്തിലാദ്യമായി ലോക കിരീടം ചൂടുമ്പോള്‍ ടീമിലംഗമായിരുന്നു പിക്വെ. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചെങ്കിലും ക്ലബ്ബ് ഫുട്‌ബോളില്‍ തുടരുമെന്ന് 31 കാരനായ താരം അറിയിച്ചു. നിലവില്‍ സ്പാനിഷ് ലീഗ് ചാംപ്യന്‍മാരാരയ ബാഴ്‌സലോണയുടെ താരമാണ് പിക്വെ.
സ്‌പെയിനിനു വേണ്ടി 102 മല്‍്‌സരങ്ങളില്‍ താരം കളത്തിലിറങ്ങിയിട്ടുണ്ട്. അഞ്ച് ഗോളുകളാണ് ദേശീയ ടീമിനു വേണ്ടി പിക്വെ നേടിയത്. സ്‌പെയിനില്‍ നിന്ന് സ്വാതന്ത്ര്യം വേണമെന്ന ആവശ്യവുമായി കറ്റാലന്‍ ജനത തെരുവിലിറങ്ങിയപ്പോള്‍ പിക്വെ അവരുടെ കളിക്കളത്തിലെ പ്രതിനിധിയായി. കറ്റാലോണിയക്കു വേണ്ടി ഒമ്പത് മല്‍സരങ്ങളിലും താരം കളത്തിലിറങ്ങിയിട്ടണ്ട്.

ലോകകപ്പ്, യൂറോകപ്പ് കിരീടങ്ങള്‍ നേടിയ സ്പാനിഷ് ടീമിനൊപ്പമുള്ളത് മനോഹരമായ നിമിഷങ്ങളായിരുന്നു. എന്നാല്‍, ആ കഥ ഇവിടെ അവസാനിക്കുകയാണ്- പിക്വെ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications