വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

വോള്‍വസിനെ ഞെട്ടിച്ച് വാറ്റ്‌ഫോര്‍ഡ് എഫ്എ കപ്പ് ഫൈനലില്‍; സിറ്റിയുമായി ഏറ്റുമുട്ടും

ലണ്ടന്‍: എഫ്എ കപ്പ് ഫൈനലില്‍ വാറ്റ്‌ഫോര്‍ഡും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മില്‍ ഏറ്റുമുട്ടും. ഞായറാഴ്ച നടന്ന രണ്ടാം സെമിയില്‍ വാറ്റ്‌ഫോര്‍ഡ് വോള്‍വസിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. 35 വര്‍ഷത്തിനശേഷം ഇതാദ്യമായാണ് വാറ്റ്‌ഫോര്‍ഡ് എഫ്എ കപ്പിന്റെ ഫൈനലിലെത്തുന്നതെന്ന പ്രത്യേകതകൂടിയുണ്ട്.

watford-wolves

79-ാം മിനിറ്റുവരെ രണ്ട് ഗോളിന് പിന്നില്‍നിന്നശേഷമായിരുന്നു വാറ്റ്‌ഫോര്‍ഡിന്റെ ഗംഭീരമായ തിരിച്ചുവരവ്. മാറ്റ് ദൊഹെര്‍ത്തി(36), റൗള്‍ ജിമേനസ്(62) എന്നിവരുടെ ഗോളില്‍ വോള്‍വസ് വ്യക്തമായ ലീഡെടുത്തതാണ്. എന്നാല്‍ 79-ാം മിനിറ്റില്‍ ജെറാര്‍ഡ് ഡെലൊഫ്യു ഒരു ഗോള്‍ തിരിച്ചടിച്ചതോടെ കളി മാറിമറിഞ്ഞു. കളി അവസാനിക്കാന്‍ സെക്കന്റുകള്‍ ബാക്കി നില്‍ക്കെ ട്രോയ് ഡീനെയ് പെനാല്‍റ്റിയിലൂടെ സമനില നേടി മത്സരം അധികസമയത്തേക്ക് നീട്ടി.

ഐപിഎല്‍: തോല്‍വികളില്‍ ഡബിള്‍ ഹാട്രിക്ക്... കോലി ഒഴിയണം!! എങ്കിലേ രക്ഷയുള്ളൂ, ഇതാ കാരണങ്ങള്‍ഐപിഎല്‍: തോല്‍വികളില്‍ ഡബിള്‍ ഹാട്രിക്ക്... കോലി ഒഴിയണം!! എങ്കിലേ രക്ഷയുള്ളൂ, ഇതാ കാരണങ്ങള്‍

പിന്നീട് 104-ാം മിനിറ്റില്‍ ജെറാര്‍ഡ് രണ്ടാം ഗോള്‍ കൂടി നേടിയതോടെ വാറ്റ്‌ഫോര്‍ഡ് ഫൈനല്‍ ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു. ഫൈനല്‍ ഉറപ്പിച്ചിടത്തുനിന്നാണ് വോള്‍വസിന്റെ തോല്‍വിയെന്നത് ആരാധകരെ നിരാശയിലാഴ്ത്തി. ശനിയാഴ്ച നടന്ന ആദ്യ സെമിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഏകപക്ഷീയമായ ഒരു ഗോളിന് ബ്രൈറ്റനെ പരാജയപ്പെടുത്തി ഫൈനലിലെത്തിയിരലുന്നു. 4-ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസ് ആണ് സിറ്റിയുടെ ഗോള്‍ സ്‌കോര്‍ ചെയ്തത്. മെയ് 18നാണ് ഫൈനല്‍.

Story first published: Monday, April 8, 2019, 12:10 [IST]
Other articles published on Apr 8, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X