Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സീരി എ ക്ലബ്ബ് ജിനോവ വില്‍പനയ്ക്ക്; ഇറ്റലിയിലെ പഴക്കമേറിയ ഫുട്‌ബോള്‍ ക്ലബ്ബ്

റോം: ഇറ്റലിയിലെ ഏറ്റവും പഴക്കമേറിയ ഫുട്‌ബോള്‍ ക്ലബ്ബ് ആയ ജിനോവ വില്‍പനയ്ക്ക് വെച്ചു. സീരി എ യില്‍ കളിക്കുന്ന ടീം 1893ല്‍ സ്ഥാപിതമായതാണ്. കഴിഞ്ഞ 16 വര്‍ഷമായി ഇറ്റലിയിലെ വ്യാപാരി എന്‍ റിക്കോ പ്രിസിയോസിയാണ് ക്ലബ്ബിന്റെ ഉടമ. ജിനോവ ക്രിക്കറ്റ്, ഫുട്‌ബോള്‍ കമ്പനി വില്‍ക്കാനൊരുങ്ങുകയാണെന്ന് കമ്പനിയുടെ പത്രക്കുറിപ്പില്‍ പറയുന്നു.

ക്ലബ്ബ് ഇത്തവണ തരംതാഴ്ത്തല്‍ ഭീഷണിയിലാണ്. രണ്ടു മത്സരം ശേഷിക്കെ പതിനെട്ടാം സ്ഥാനത്തുള്ള എംപോളിയേക്കാള്‍ ഒരു പോയന്റുമാത്രം മുന്നിലാണ് ജിനോവ. പന്ത്രണ്ടാം സ്ഥാനത്തുള്ള ടീം മുതല്‍ തരംതാഴ്ത്തല്‍ ഭീഷണിയിലുണ്ട്. ടീമുകള്‍ തമ്മില്‍ ഒന്നോ രണ്ടോ പോയന്റ് വ്യത്യാസം മാത്രമുള്ളതിനാല്‍ ആരും തരംതാഴ്തപ്പെട്ടേക്കാമെന്ന അവസ്ഥയിലാണ്. ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിക്കാതെ ജിനോവയും സീരി എ യില്‍ നിലനില്‍ക്കില്ല.

seriea

2003ല്‍ ക്ലബ്ബ് സീരി ബിയില്‍ ഉള്ളപ്പോഴായിരുന്നു പ്രിസിയോസി ക്ലബ്ബ് ഏറ്റെടുക്കുന്നത്. നാലുവര്‍ഷത്തിനുശേഷം ക്ലബ്ബ് സീരി എയിലേക്ക് സ്ഥാനക്കയറ്റം നേടി. ഇതിനുശേഷം തരംതാഴ്ത്തപ്പെട്ടിട്ടില്ല. അതേസമയം, ഇതിനിടെ 14 പരിശീലകരെയാണ് പരീക്ഷിച്ചത്. മോശം പ്രകടനത്തെ തുടര്‍ന്ന് ആരാധകര്‍ കടുത്ത രോഷത്തിലാണ്. അതുകൊണ്ടുതന്നെ ക്ലബ്ബ് വില്‍പനയ്ക്കായി മുന്‍ വര്‍ഷങ്ങളിലും ശ്രമം നടത്തിയിരുന്നു.

Story first published: Wednesday, May 15, 2019, 17:48 [IST]
Other articles published on May 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+