Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പുറത്താക്കിയ കാര്‍ലോ ആന്‍സലോട്ടിക്ക് പകരമായി നാപ്പോളിക്ക് പുതിയ കോച്ച്

റോം: ഇറ്റാലിയന്‍ ടീം നാപ്പോളിയുടെ പുതിയ പരിശീലകനായി ഗന്നാരോ ഗട്ടൂസോയെ നിയമിച്ചു. ചാമ്പ്യന്‍സ് ലീഗില്‍ ടീമിനെ പ്രീക്വാര്‍ട്ടറിലെത്തിച്ചതിന് തൊട്ടുപിന്നാലെ കാര്‍ലോ ആന്‍സലോട്ടിയെ ടീം മാനേജ്‌മെന്റ് പുറത്താക്കിയിരുന്നു. ഇറ്റാലിയന്‍ സീരി എയിലെ മോശം പ്രകടനത്തെ തുടര്‍ന്നായിരുന്നു ആന്‍സലോട്ടിയുടെ സ്ഥാനം തെറിച്ചത്. ഗട്ടൂസോയെ പുതിയ പരിശീലകനാക്കിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

കഴിഞ്ഞ സീസണില്‍ എസി മിലാന്‍ വിട്ട ഗട്ടൂസോ ടീമിന്റെ ചുമതല ഏറ്റെടുത്തു. ടീമിനെ ഇറ്റാലിയന്‍ ലീഗില്‍ ആദ്യ നാല് സ്ഥാനങ്ങളിലെത്തിച്ച് ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടിക്കൊടുക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് ഗട്ടൂസോ പറഞ്ഞു. നിലവില്‍ സീരി എ യില്‍ ഏഴാം സ്ഥാനത്താണ് നാപ്പോളി. കഠിനമായി അധ്വാനിച്ചാല്‍ മാത്രമേ ടീമിനെ വിജയവഴിയില്‍ തിരിച്ചെത്തിക്കാന്‍ കഴിയൂ. ആന്‍സലോട്ടി തനിക്ക് പിതാവിനെപ്പോലെയാണ്. അദ്ദേഹത്തെ ഏറെ ബഹുമാനിക്കുന്നതായും ഗട്ടൂസോ പറഞ്ഞു.

gennarogattuso

ഇറ്റാലിയന്‍ ലീഗില്‍ തുടര്‍ച്ചയായ ഏഴു കളികളില്‍ ടീമിന് ജയിക്കാന്‍ കഴിഞ്ഞിട്ടിമില്ല. കിരീടപ്രതീക്ഷ കൈവിട്ട നാപ്പോളി ഒന്നാം സ്ഥാനക്കാരായ ഇന്റര്‍ മിലാനുമായി 17 പോയന്റ് വ്യത്യാസവുമുണ്ട്. 15 കളിയില്‍നിന്ന് 21 പോയന്റുമത്രമാണ് സമ്പാദ്യം. 2018 മേയ് 23-നാണ് ആന്‍സലോട്ടി നാപ്പോളി പരിശീലകനായി ചുമതലയേറ്റത്. 73 കളിയില്‍ 38 ജയം, 19 സമനില, 16 തോല്‍വി എന്നിങ്ങനെയാണ് മത്സരഫലം.

Story first published: Thursday, December 12, 2019, 11:29 [IST]
Other articles published on Dec 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+