Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിയാന്‍ ഗിഗ്‌സിനെ പിന്തള്ളി മാഞ്ചസ്റ്റര്‍ സിറ്റി മുന്‍ താരം, മഞ്ഞക്കാര്‍ഡിലും ഈ താരത്തിന് റെക്കോര്‍ഡ് !!

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇതിഹാസം റിയാന്‍ ഗിഗ്‌സ് വരുതിയിലാക്കി വെച്ചിരുന്ന ഒരു ഗംഭീരന്‍ റെക്കോര്‍ഡ് പഴങ്കഥയായി. പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ (632) കളിച്ച താരം എന്ന ഗിഗ്‌സിന്റെ റെക്കോര്‍ഡാണ് ആഴ്‌സണല്‍-വെസ്റ്റ് ബ്രോം മത്സരത്തോടെ തകര്‍ന്നത്.


മുപ്പത്താറാം വയസില്‍ റെക്കോര്‍ഡ്..

മുപ്പത്താറാം വയസില്‍ റെക്കോര്‍ഡ്..

വെസ്റ്റ് ബ്രോമിന്റെ മിഡ്ഫീല്‍ഡര്‍ ഗാരെത് ബാറി മുപ്പത്താറാം വയസില്‍ കഴിഞ്ഞ ദിവസം കളിക്കാനിറങ്ങിയത് 633ാം മത്സരത്തിന്. 1992 ല്‍ ഇംഗ്ലണ്ടിലെ ടോപ് ഡിവിഷന്‍ ലീഗ് പ്രീമിയര്‍ ലീഗ് എന്ന് റീബ്രാന്‍ഡ് ചെയ്തതിന് ശേഷമുള്ള റെക്കോര്‍ഡാണിത്.

ലംപാര്‍ഡ് മൂന്നാം സ്ഥാനത്ത്...

ലംപാര്‍ഡ് മൂന്നാം സ്ഥാനത്ത്...

ഗാരെത് ബാരിയും ഗിഗ്‌സും കഴിഞ്ഞാല്‍ ചെല്‍സി ഇതിഹാസം ഫ്രാങ്ക് ലംപാര്‍ഡാണ് അറുനൂറ് മത്സരങ്ങള്‍ക്ക് മുകളില്‍ കളിച്ചത്. ലംപാര്‍ഡ് 609 മത്സരങ്ങള്‍ കളിച്ചു.

മഞ്ഞക്കാര്‍ഡിലും റെക്കോര്‍ഡ്...

മഞ്ഞക്കാര്‍ഡിലും റെക്കോര്‍ഡ്...

പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മഞ്ഞക്കാര്‍ഡുകള്‍ കണ്ട താരം ഗാരെത് ബാരിയാണ്. 119 തവണ മഞ്ഞക്കാര്‍ഡ് കണ്ടു. രണ്ടാം സ്ഥാനത്ത് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ വെയിന്‍ റൂണിക്കാണ്. നൂറ് തവണയാണ് റൂണിക്ക് മഞ്ഞക്കാര്‍ഡ് കണ്ടത്.

52,871 മിനുട്ടുകള്‍...

52,871 മിനുട്ടുകള്‍...

ഏറ്റവും കൂടുതല്‍ സമയം പ്രീമിയര്‍ ലീഗ് കളിച്ചതും ബാരിയാണ്. 52,871 മിനുട്ടുകളാണ് ഗാരെത് ബാരി പ്രീമിയര്‍ ലീഗ് കളിച്ചത്. രണ്ടാം സ്ഥാനത്ത് ഗോള്‍ കീപ്പര്‍ ഡേവിഡ് ജെയിംസാണ്. 51299 മിനുട്ട് ഡേവിഡ് ജെയിംസ് കളിച്ചു.

സിറ്റിക്കൊപ്പം കിരീടജയങ്ങള്‍..

സിറ്റിക്കൊപ്പം കിരീടജയങ്ങള്‍..

മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം പ്രീമിയര്‍ ലീഗും എഫ് എ കപ്പും നേടിയതാണ് കരിയറിലെ പ്രധാന നേട്ടം. ഇംഗ്ലണ്ടിനായി അമ്പത്തിമൂന്ന് മത്സരങ്ങള്‍ കളിച്ചു. 2012ല്‍ അവസാനമായി രാജ്യത്തിന്റെ ജഴ്‌സിയണിഞ്ഞു.

Story first published: Tuesday, September 26, 2017, 14:56 [IST]
Other articles published on Sep 26, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+