Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സീസണിലെ അവസാന മത്സരത്തിലും ബെയ്ല്‍ ടീമിലില്ല; പ്രതിഷേധം രേഖപ്പെടുത്തി ബെര്‍ബറ്റോവ്

മാഡ്രിഡ്:ഗാരത് ബെയ്ല്‍ എന്ന വെയ്ല്‍സ് സ്‌ട്രൈക്കര്‍ ഒരുകാലത്തെ റയല്‍ മാഡ്രിഡിന്റെ മുന്‍നിരയിലെ സ്ഥിര സാന്നിധ്യമായിരുന്നു.ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയലിനായി അരങ്ങ് വാഴുമ്പോഴും തന്റേതായ സാന്നിധ്യം തെളിയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. 2017-18ല്‍ റയല്‍ മാഡ്രിഡ് ഹാട്രിക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുമ്പോള്‍ ആരാധകര്‍ ഏറ്റുവിളിച്ചത് ബെയ്‌ലിന്റെ പേരായിരുന്നു. ബൈസിക്കിള്‍ കിക്കിലൂടെ വലകുലുക്കിയ ബെയ്ല്‍ റയലിന്റെ കിരീടത്തില്‍ നിര്‍ണ്ണായക താരമായി.

റൊണാള്‍ഡോ ക്ലബ്ബ് വിട്ടതോടെ ടീമിലെ മുഖ്യ സ്‌ട്രൈക്കറായി ബെയ്‌ലിനെ പ്രതിഷ്ടിച്ചെങ്കിലും മികവിനൊത്ത് ഉയരാന്‍ സാധിക്കാതെ വന്നതോടെ ബെയ്‌ലിന്റെ കഷ്ടകാലവും തുടങ്ങി. പരിക്കും വേട്ടയാടിയതോടെ ഇപ്പോള്‍ കാണികളില്ലാത്ത സ്‌റ്റേഡിയത്തില്‍ ഒറ്റയ്ക്കിരിക്കുന്ന മുഖമായി ബെയ്ല്‍ മാറി. ലോക ഫുട്‌ബോളിലെ പ്രതിഭാശാലികളായ താരങ്ങളില്‍ പേരുള്‍പ്പെട്ട ബെയ്ല്‍ ഏറെ നാളായി റയല്‍ മാഡ്രിഡിന്റെ സൈഡ് ബെഞ്ചിലിരുപ്പാണ്. ഇതിനോടകം ലാലിഗ കിരീടം നേടിയ റയലിന്റെ സീസണിലെ അവസാന ലാലിഗ മത്സരത്തിലും ബെയ്‌ലിന് പരിശീലകന്‍ സിനദിന്‍ സിദാന്‍ സ്ഥാനം നല്‍കിയിട്ടില്ല.

garethbale

ഇപ്പോഴിതാ ബെയ്‌ലിനെ സൈഡ് ബെഞ്ചിലിരുത്തുന്നതിനെതിരേ ശബ്ദമുയര്‍ത്തിയിരിക്കുകയാണ് മുന്‍ താരങ്ങള്‍. താരത്തെ അനുകൂലിച്ചും എതിര്‍ത്തും പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. റയല്‍ മാഡ്രിഡിന്റെ നടപടി മാന്യതയല്ലെന്നും അപമാനിക്കുന്ന തരത്തിലുമാണെന്നാണ് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ദിമിത്തര്‍ ബെര്‍ബറ്റോവ് പ്രതികരിച്ചത്.ബെയ്‌ലിന്റെ വേദന മനസിലാകുമെന്നും കൃത്യമായി ഉത്തരം നല്‍കാതെ മാറ്റിനിര്‍ത്തപ്പെടുന്നത് വേദനിപ്പിക്കുന്ന കാര്യമാണ്. ബെയ്‌ലിന് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം റയല്‍ വിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ തന്നെ ബെയ്‌ലിന്റെ കൂടുമാറ്റ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും കൂടുമാറുന്നില്ലെന്നും റയലില്‍ തുടരുകയാണെന്നും താരം നിലപാടെടുക്കുകയായിരുന്നു.സിനദിന്‍ സിദാന്‍ പരിശീലകനായി മടങ്ങിയെത്തിയതോടെയാണ് ബെയ്‌ലിന്റെ ടീമിലെ സ്ഥാനം നഷ്ടപ്പെടുകയായിരുന്നു. 2013ല്‍ ടോട്ടനത്തില്‍ നിന്ന് റെക്കോഡ് തുകയ്ക്കാണ് ബെയ്ല്‍ റയലിലെത്തിയത്. ക്

ലബ്ബിനൊപ്പം രണ്ട് ലാലിഗ,നാല് ചാമ്പ്യന്‍സ് ലീഗ്, കോപ്പാ ഡെല്‍റേ, സൂപ്പര്‍ കോപ്പ, സൂപ്പര്‍ കപ്പ്, മൂന്ന് ഫിഫ ക്ലബ്ബ് ലോകകപ്പ് കിരീടം എന്നിവ ബെയ്ല്‍ നേടിയിട്ടുണ്ട്. റയലിനുവേണ്ടി 171 മത്സരത്തില്‍ നിന്ന് 80 ഗോളാണ് ബെയ്ല്‍ നേടിയത്. വരുന്ന സീസണില്‍ റയല്‍ ബെയ്‌ലിനെ കൈവിടുമെന്നുറപ്പാണ്. നിലവിലെ സാഹചര്യത്തില്‍ ചൈനീസ് ക്ലബ്ബിലേക്ക് ബെയ്ല്‍ കൂടുമാറാനാണ് സാധ്യത കൂടുതല്‍.

Story first published: Sunday, July 19, 2020, 13:35 [IST]
Other articles published on Jul 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+