Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൗഹൃദ ഫുട്‌ബോള്‍; ബ്രസീലിന് മിന്നുംജയം, ദുര്‍ബലര്‍ക്കെതിരെ രക്ഷപ്പെട്ട് അര്‍ജന്റീന

പ്രാഗ്: അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ലാറ്റിനമേരിക്കന്‍ ശക്തികളായ അര്‍ജന്റീനയ്ക്കും ബ്രസീലിനും ജയം. അര്‍ജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് മൊറോക്കോയെ തോല്‍പ്പിച്ചപ്പോള്‍ ചെക്ക് റിപ്പബ്ലിക്കിനെതിരെ 3-1 എന്ന സ്‌കോറിനായിരുന്നു ബ്രസീലിന്റെ വിജയം. മറ്റു മത്സരങ്ങളില്‍ കോസ്‌റ്റോറിക്ക, മെക്‌സിക്കോ ടീമുകളും ജയം നേടി.

gabrieljesus

യൂറോ കപ്പില്‍ ഇംഗ്ലണ്ടിനോട് തകര്‍ന്നടിഞ്ഞ ചെക്ക് റിപ്പബ്ലിക് സമാനമായ ഫുട്‌ബോളാണ് ബ്രസീസിനെതിരെയും കാഴ്ചവെച്ചത്. പന്തടക്കത്തിലും പാസിങ്ങിലും മേധാവിത്വം കാട്ടാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. മറുവശത്ത് തനത് ശൈലിയില്‍ ആക്രമിച്ചു കളിച്ച ബ്രസീല്‍ അര്‍ഹിച്ച വിജയം നേടിയെടുക്കുകയും ചെയ്തു. ബ്രസീലിനെ ഞെട്ടിട്ട് ഡേവിഡ് പാവെല്‍ക്ക(37)യിലൂടെ ചെക്കാണ് ആദ്യ ലീഡ് നേടിയത്. എന്നാല്‍, റോബര്‍ട്ടോ ഫിര്‍മീനോ(49), ഗബ്രിയേല്‍ ജീസസ്(83, 90) എന്നിവരിലൂടെ ബ്രസീല്‍ ജയം പിടിച്ചെടുത്തു.

കളിയവസാനിക്കാന്‍ ഏഴുമിനിറ്റ് ശേഷിക്കെ ഏഞ്ചല്‍ കൊറിയയിലൂടെ നേടിയ ഗോളിന് അര്‍ജന്റീന മൊറോക്കോയോട് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ വെനസ്വലയോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ ടീം ഒരിക്കല്‍ക്കൂടി മികച്ച കളി കാഴ്ചവെക്കുന്നതില്‍ പരാജയപ്പെട്ടു. സൂപ്പര്‍താരം മെസ്സിയില്ലാതെ ഇറങ്ങിയ അര്‍ജന്റീനയ്ക്ക് മൊറോക്കോയ്‌ക്കെതിരെ ആധികാരിക ജയം നേടാനായില്ല.

മറ്റു മത്സര ഫലങ്ങള്‍ അള്‍ജീരിയ(1-0)ടുണീഷ്യ, എല്‍ സാല്‍വദോര്‍(2-0)പെറു, കോസ്‌റ്റോറിക്ക(1-0)ജമൈക്ക, മെക്‌സിക്കോ(4-2)പരാഗ്വെ, എസ്റ്റോണിയ(1-0)ഗിബ്രാള്‍ട്ടര്‍. ചിലി യുഎസ്എ മത്സരം ഇരു ടീമുകളും ഓരോ ഗോള്‍വീതം നേടി സമനിലയിലായി. ഹോണ്ടുറാസ് ഇക്വഡോര്‍ മത്സരം ഗോള്‍രഹിത സമനിലയിലും കലാശിച്ചു.

Story first published: Wednesday, March 27, 2019, 10:50 [IST]
Other articles published on Mar 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+