For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ക്രിസ്റ്റ്യാനോയും ഗാരെത് ബെയ്‌ലുമല്ല റയലിന്റെ സൂപ്പര്‍ താരം, ആ താരം ആരെന്ന് ഗാബി പറഞ്ഞ് തരും

റയല്‍മാഡ്രിഡില്‍ ക്രിസ്റ്റ്യാനോയെക്കാള്‍ മികച്ച താരം ലൂക മോഡ്രിചെന്ന് ഗാബി

By കാശ്വിന്‍

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ സീസണിലെ ആദ്യ മാഡ്രിഡ് ഡെര്‍ബി ശനിയാഴ്ചയാണ്. സിനദിന്‍ സിദാന്റെ റയല്‍മാഡ്രിഡും ഡിയഗോ സിമിയോണിയുടെ അത്‌ലറ്റിക്കോ മാഡ്രിഡും മുഖാമുഖം വരാനിരിക്കെ വാഗ്വാദങ്ങള്‍ ആരംഭിച്ചു. അത്‌ലറ്റിക്കോ മിഡ്ഫീല്‍ഡര്‍ ഗാബിയാണ് ആദ്യ വെടി പൊട്ടിച്ചിരിക്കുന്നത്. റയലിന്റെ സൂപ്പര്‍ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേയും ഗാരെത് ബെയ്‌ലിനെയും ലക്ഷ്യമിട്ടാണ് ഗാബി ഉന്നം വെച്ചത്. ഇവര്‍ രണ്ട് പേരുമല്ല റയലിന്റെ അപകടകാരിയായ താരം ക്രൊയേഷ്യയുടെ മിഡ്ഫീല്‍ഡര്‍ ലൂക മോഡ്രിചാണ്.

പരുക്ക് മാറി ലൂക തിരിച്ചെത്തുന്നതാണ് തന്നെ ഏറ്റവും ഭയപ്പെടുത്തുന്നതെന്ന് ഗാബി പറയുന്നു. ലൂക തിരിച്ചെത്തിയാല്‍ റയലിനെ പേടിക്കണം. ആ ടീമിലെ സൂപ്പര്‍ താരങ്ങളെയെല്ലാം നിയന്ത്രിക്കുന്നത് ക്രൊയേഷ്യന്‍ താരമാണ്. ടീമിന്റെ സന്തുലിതാവസ്ഥയുടെ കടിഞ്ഞാണ്‍ ലൂക മോഡ്രിചിന്റെ കൈകളിലാണെന്നും ഗാബി പറയുന്നു.

gabi

ലൂകയെ മികച്ച രീതിയില്‍ പ്രതിരോധിക്കാന്‍ സാധിച്ചാല്‍ അത്‌ലറ്റിക്കോക്ക് കാര്യങ്ങള്‍ എളുപ്പമാകുമെന്നും ഗാബി നിരീക്ഷിക്കുന്നു. റയലിന്റെ പ്രധാന താരമായ ക്രിസ്റ്റ്യാനോയെ അസ്വസ്ഥനാക്കുക എന്ന ഗൂഢലക്ഷ്യത്തിലാണ് ഗാബിയുടെ പ്രസ്താവന.

അന്റോയിന്‍ ഗ്രിസ്മാന്‍ പരുക്കേറ്റ് കളിക്കില്ലെന്ന അവസ്ഥയിലാണ് അത്‌ലറ്റിക്കോ മാഡ്രിഡുള്ളത്. ഈ ഘട്ടത്തില്‍ റയലിന് മേല്‍ മാനസികമായി ആധിപത്യം സ്ഥാപിക്കാന്‍ ഗാബി ക്രിസ്റ്റ്യാനോയെ വില കുറച്ച് കാണുന്ന പ്രസ്താവനയിറക്കുകയായിരുന്നുവെന്ന് ഫുട്‌ബോള്‍ വൃത്തങ്ങള്‍ അടക്കം പറയുന്നു. ലീഗില്‍ തോല്‍വിയറിയാതെ മുന്നേറുകയാണ് റയല്‍മാഡ്രിഡ്. അവസാന മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണം തോറ്റതിന്റെ നിരാശയിലാണ് അത്‌ലറ്റിക്കോ മാഡ്രിഡ്.

Story first published: Friday, November 18, 2016, 8:56 [IST]
Other articles published on Nov 18, 2016
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+