ലണ്ടന്‍: ബൊറൂസ്യ ഡോട്മുണ്ടിന്റെ ജര്‍മന്‍ താരം ആന്ദ്രെ ഷര്‍ലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ഫുള്‍ഹാമിലേക്ക് ചേക്കേറി. രണ്ടു വര്‍ഷത്തെ കരാര്‍ വായ്പയിലാണ് 27 കാരനായ താരം ഫുള്‍ഹാമിലെത്തിയത്.2014ല്‍ ജര്‍മനി ലോക ചാംപ്യന്‍മാരായപ്പോള്‍ ടീമിലംഗമായിരുന്നു ഷര്‍ലെ.

ഇത് രണ്ടാം തവണയാണ് ഷര്‍ലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍ക്കു വേണ്ടി കളിക്കാനൊരുങ്ങുന്നത്. നേരത്തെ, 2013-15 സീസണില്‍ ഗ്ലാമര്‍ ക്ലബ്ബായ ചെല്‍സിക്കു വേണ്ടിയും ഷര്‍ലെ കളിച്ചിരുന്നു. ഡോട്മുണ്ടിനു വേണ്ടി 33 മല്‍സരങ്ങളില്‍ നിന്ന് മൂന്ന് ഗോളുകള്‍ താരം നേടിയിട്ടുണ്ട്.