വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ഫുള്‍ഹാം പരിശീലകനെ പുറത്താക്കി; മാന്ത്രികനാകാന്‍ റാനിയേരി

ലണ്ടന്‍: സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ഫുള്‍ഹാം പരിശീലകന്‍ സ്ലാവിസ ജോക്കനോവിച്ചിനെ പുറത്താക്കി. ഇറ്റാലിയന്‍ വെറ്ററന്‍ ക്ലോഡിയോ റാനിയേരിയാണ് പുതിയ പരിശീലകന്‍. പ്രീമിയര്‍ ലീഗിലെ പുതിയ സീസണില്‍ 12 കളികള്‍ സമാപിച്ചപ്പോള്‍ കേവലം 5 പോയന്റുമായി ഒടുവിലത്തെ സ്ഥാനത്താണ് ഫുള്‍ഹാം.

ജോക്കനോവിച്ചാണ് ഫുള്‍ഹാമിനെ പുതിയ സീസണില്‍ പ്രീമിയര്‍ ലീഗിലേക്ക് സ്ഥാനക്കയറ്റം നേടിക്കൊടുത്തത്. എന്നാല്‍, രണ്ടാം ലീഗിലെ പ്രകടനം ഇപിഎല്ലിലെത്തിയപ്പോള്‍ തുടരാനായില്ല. ഇതോടെ, പ്രീമിയര്‍ ലീഗില്‍ ഇത്തവണ പുറത്താകുന്ന ആദ്യ പരിശീലകനുമായി ജോക്കനോവിച്ച്. ഏറെ പ്രതീക്ഷയോടെയാണ് ക്ലോഡിയോ റാനിയേരിയെ ഫുള്‍ഹാം ടീമിലെത്തിക്കുന്നത്.

claudioranieri

മുന്‍ ചെല്‍സി പരിശീലകനായിരുന്ന റാനിയേരി 2014-15 സീസണില്‍ ലീസ്റ്റര്‍ സിറ്റിയെ ചാമ്പ്യന്മാരാക്കിയാണ് മാന്ത്രികനാകുന്നത്. യാതൊരു സാധ്യതയും കല്‍പ്പിക്കപ്പെടാതിരുന്ന ഒരു ശരാശരി ടീമിനെ വമ്പന്മാരെ അട്ടിമറിച്ച് ഒന്നാം സ്ഥാനത്തെത്തിക്കാന്‍ റാനിയേരിയുടെ തന്ത്രങ്ങള്‍ക്ക് കഴിഞ്ഞു. എന്നാല്‍, തൊട്ടടുത്ത സീസണില്‍ ടീം പിറകോട്ട് പോയതോടെ റാനിയേരിയുടെ സ്ഥാനം തെറിക്കുകയും ചെയ്തു.

ഫുള്‍ഹാമിനെ തരംതാഴ്ത്തലില്‍നിന്നും രക്ഷിക്കുകയായിരിക്കും റാനിയേരിയുടെ പ്രഥമ ചുമതല. പത്തു ദിവസങ്ങള്‍ക്കുശേഷം സതാംപ്ടണെതിരെയാണ് പരിശീലകനെന്ന് നിലയില്‍ റാനിയേരി ഫുള്‍ഹാമിനായി അരങ്ങേറുക. നാപ്പോളി, ഫിയോറന്റീന, അത്‌ലറ്റിക്കോ മാഡ്രിഡ്, വലന്‍സിയ, യുവന്റസ്, റോമ, ഇന്റര്‍ മിലാന്‍, ഗ്രീസ് ദേശീയ ടീം എന്നിവടങ്ങളിലെ പരിചയസമ്പത്ത് ഈ 67കാരന് തുണയാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Story first published: Wednesday, November 14, 2018, 17:51 [IST]
Other articles published on Nov 14, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X