ലണ്ടന്‍: അന്താരാഷ്ട്ര ഫുട്ബോളിന്റെ ഇടവേളയ്ക്കുശേഷം യൂറോപ്യന്‍ ഫുട്ബോള്‍ ലീഗുകള്‍ വീണ്ടും സജീവമായി. ഇംഗ്ലീഷ് പ്രീമിയര്‍ലീഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് മാഞ്ചസ്റ്റര്‍ സിറ്റിയുടെ കുതിപ്പും ലാ ലീഗയില്‍ ബാഴ്സയുടെ ജയത്തുടര്ച്ചയും ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ജയത്തോടെ ആദ്യ നാലില്‍ ഇടംപിടിക്കാനുള്ള സാധ്യത നിലനിര്‍ത്തിയിട്ടുണ്ട്.
പ്രീമിയര്‍ ലീഗില്‍ സിറ്റിയും യുണൈറ്റഡുമാണ് ശനിയാഴ്ച കളിക്കാനിറങ്ങിയ പ്രമുഖ ടീമുകള്‍. സിറ്റി 2-0 എന്ന സ്കോറിന് ഫുള്‍ഹാമിനെ തോല്‍പ്പിച്ചപ്പോള്‍ യുണൈറ്റഡ് 2-1ന് വാറ്റഫോഡിനെയും കീഴ്പ്പെടുത്തി. ബര്‍ണാര്‍ഡോ സില്‍വ(5) സെര്‍ജിയോ അഗ്യൂറോ(27) എന്നിവരാണ് സിറ്റിയുടെ സ്കോറര്‍മാര്‍. ജയത്തോടെ 31 മത്സരങ്ങളില്‍നിന്നും സിറ്റി 77 പോയന്റുമായി ഒന്നാം സ്ഥാനത്തെത്തി. ഇത്രയും മത്സരങ്ങളില്‍നിന്നും 76 പോയന്റുമായി ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്താണ്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി റാഷ്ഫോര്‍ഡ്(28), മാര്‍ഷ്യല്‍(72) എന്നിവര്‍ സ്കോര്‍ ചെയ്തപ്പോള്‍ 90-ാം മിനിറ്റില്‍ ഡോകോറിന്റെ വകയായിരുന്നു വാറ്റ്ഫോഡിന്റെ ആശ്വാസഗോള്‍. മറ്റു മത്സരങ്ങളില്‍ ലെസ്റ്റര്‍ സിറ്റി ബോണി മൗത്തിനേയും(2-0), സതാംപ്ടണ് ബ്രിങ്ടണേയും(1-0), ബേണ്‍ലി വോള്‍വസിനേയും(2-0), എവര്ട്ടന്(2-0) വെസ്റ്റ്ഹാമിനേയും ക്രിസ്റ്റല്‍ പാലസ് ഹണ്ടേഴ്സ്ഫീല്ഡിനേയും(2-0) തോല്‍പ്പിച്ചു.
ഐപിഎല്‍ തുടങ്ങിയതേയുള്ളൂ; രോഹിത് ശര്‍മയ്ക്ക് വന്‍ തുക പിഴ
ലാ ലീഗയില്‍ മെസ്സിയുടെ മികവിലാണ് ബാഴ്സയുടെ വിജയം. എസ്പാനിയോളിനെതിരെ മെസ്സി 71, 89 മിനിറ്റുകളില്‍ ലക്ഷ്യം കണ്ടു. ജയത്തോടെ ബാഴ്സലോണ ലീഗില്‍ രണ്ടാസ്ഥാനക്കാരേക്കാള് 10 പോയന്റ് മുന്നിലെത്തി. 59 പോയന്റുമായി രണ്ടാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡ്, ആല്‍വെസിനെതിരെ 4-0 എന്ന മാര്‍ജിനില്‍ ജയം പിടിച്ചെടുത്തു. സോള്‍ നിഗുസ്(5), ഡീഗോ കോസ്റ്റ(11), ആല്‍വരോ മൊറാട്ട(5), തോമസ് പാര്‍ട്ടെ(84) എന്നിവരാണ് വിജയികള്‍ക്കുവേണ്ടി സ്കോര്‍ ചെയ്തത്.