ലണ്ടന്‍: പുതിയ സീസണിനു മുന്നോടിയായി നടന്ന സൗഹൃദ ഫുട്ബോള്‍ മല്‍സരത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഗ്ലാമര്‍ ക്ലബ്ബായ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം. അന്ഫീല്ഡില് നടന്ന മല്‍സരത്തില്‍ ഇറ്റാലിയന്‍ ക്ലബ്ബായ ടൊറീനോയെയാണ് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്.
സ്വന്തം തട്ടകത്തില്‍ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂളിന്റെ ജയം. ലിവര്‍പൂളിനു വേണ്ടി റോബര്‍ട്ടോ ഫിര്‍മിനോ, ജിയോര്‍ജിനോ വിനാല്ഡെം, ഡാനിയേല്‍ സ്റ്റുറിഡ്ജ് എന്നിവര്‍ ലക്ഷ്യംകണ്ടു. ആന്ദ്രെ ബെലോറ്റിയുടെ വകയായിരുന്നു ടൊറീനോയുടെ ആശ്വാസ ഗോള്‍.