Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൗഹൃദ ഫുട്‌ബോള്‍: പോര്‍ച്ചുഗലിനും ഇറ്റലിക്കും വമ്പന്‍ ജയം, സ്പാനിഷ് നിരക്ക് സമനില

ലിസ്ബണ്‍: അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പ്രമുഖ ടീമുകള്‍ക്കെല്ലാം വമ്പന്‍ ജയം. പോര്‍ച്ചുഗല്‍ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്ക് ആന്‍ഡോറയെ തോല്‍പ്പിച്ചു. എട്ടാം മിനുട്ടില്‍ പെഡ്രോ നീറ്റോ അക്കൗണ്ട് തുറന്നപ്പോള്‍ പൗലീഞ്ഞോ (29),റെനാറ്റോ സാഞ്ചസ് (56),പൗലീഞ്ഞോ (61),എമിലി ഗാര്‍ഷ്യ (സെല്‍ഫ് ഗോള്‍ 76),ക്രിസ്റ്റിയാനോ റൊണാള്‍ഡോ (85),ജോ ഫെലിക്‌സ് (88) എന്നിവരും പോര്‍ച്ചുഗലിനായി വലകുലുക്കി. പോര്‍ച്ചുഗലിന്റെ തട്ടകത്തില്‍ തന്നെയാണ് ടീമിന്റെ അനായാസ ജയം. 74 ശതമാനം പന്തടക്കിവെച്ച പോര്‍ച്ചുഗല്‍ 28 തവണ ഗോള്‍ശ്രമം നടത്തിയപ്പോള്‍ മറുപടിയായി ഒരു ഗോള്‍ശ്രമം പോലും നടത്താന്‍ ആന്‍ഡോറയ്ക്കായില്ല.

മറ്റൊരു മത്സരത്തില്‍ ബെല്‍ജിയം 2-1ന് സ്വിറ്റ്‌സര്‍ലന്‍ഡിനെ തോല്‍പ്പിച്ചു. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് സ്വിസ് നിര കളി കൈവിട്ടത്. 12ാം മിനുട്ടില്‍ അഡ്മിര്‍ മെഹ്മിദിയിലൂടെ സ്വിറ്റ്‌സര്‍ലന്‍ഡ് ആദ്യം മുന്നിലെത്തി. 49ാം മിനുട്ടില്‍ മിച്ചി ബാറ്റ്ഷുയി ബെല്‍ജിയത്തിന് സമനില സമ്മാനിച്ചപ്പോള്‍ 70ാം മിനുട്ടില്‍ വിജയ ഗോളും ബാറ്റ്ഷുയിയിലൂടെയായിരുന്നു. 48 ശതമാനം പന്തടക്കവും 12നെതിരേ ഏഴ് ഗോള്‍ശ്രമവും മാത്രമാണ് ബെല്‍ജിയം നടത്തിയതെങ്കിലും ഭാഗ്യം ടീമിനൊപ്പം നില്‍ക്കുകയായിരുന്നു.

football

ഉക്രെയിനെ എതിരില്ലാത്ത രണ്ട് ഗോളിന് പോളണ്ടും തോല്‍പ്പിച്ചു. 12ാം മിനുട്ടില്‍ ഉക്രെയിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചെങ്കിലും ആന്‍ഡ്രി യമോലിന്‍കോ പെനാല്‍റ്റി പാഴാക്കി. 40ാം മിനുട്ടില്‍ ക്രിസ്റ്റോഫ് പിയാറ്റക്കിന്റെ ഗോളിലൂടെ പോളണ്ട് ലീഡെടുത്തു. ഉക്രയിന്‍ ഗോളിയുടെ പിഴവിലൂടെയായിരുന്നു ഇത്തരമൊരു ഗോള്‍. 63ാം മിനുട്ടില്‍ ജേക്കബ് മോഡറാണ് പോളണ്ടിനായി രണ്ടാം ഗോള്‍ നേടിയത്. 57 ശതമാനം പന്തടക്കത്തിലും 8നെതിരേ 15 ഗോള്‍ശ്രമത്തിലും മുന്നിട്ട് നില്‍ക്കാന്‍ ഉക്രെയിന് സാധിച്ചെങ്കിലും ഒരു ഗോളുപോലും നേടാനായില്ല.

അതേ സമയം കരുത്തരായ സ്‌പെയിനും ഹോളണ്ടും തമ്മിലുള്ള പോരാട്ടം 1-1 സമനിലയില്‍ അവസാനിച്ചു. 19ാം മിനുട്ടില്‍ സെര്‍ജിയോ കാനലിസിലൂടെ സ്‌പെയിന്‍ ആദ്യം മുന്നിലെത്തിയെങ്കിലും 47ാം മിനുട്ടില്‍ ഡോണി വാന്‍ ഡി ബീക്കിന്റെ ഗോളില്‍ ഹോളണ്ട് സമനില പിടിക്കുകയായിരുന്നു. 51 ശതമാനം പന്തടക്കത്തിലും ആറിനെതിരേ 13 ഗോള്‍ശ്രമത്തിലും സ്‌പെയിന്‍ മുന്നിട്ട് നിന്നെങ്കിലും വിജയം സ്വന്തമാക്കാനായില്ല.

അതേ സമയം എസ്‌തോനിയക്കെതിരേ എതിരില്ലാത്ത നാല് ഗോള്‍ ജയമാണ് ഇറ്റലി നേടിയത്. 14ാം മിനുട്ടില്‍ വിന്‍സെന്‍സോ ഗ്രിഫോ ഇറ്റലിയുടെ സ്‌കോര്‍ബോര്‍ഡ് തുറന്നു. 27ാം മിനുട്ടില്‍ ഫെഡറിക്കോ ബെര്‍ണാഡ്ഷി ഇറ്റലിക്കായി രണ്ടാം ഗോള്‍ നേടിയപ്പോള്‍ 75ാം മിനുട്ടില്‍ പെനാല്‍റ്റി വലയിലാക്കി വിന്‍സെന്‍സോ ഗ്രിഫോയും 86ാം മിനുട്ടില്‍ റിക്കാര്‍ഡോ ഒര്‍സോളിനിയും ഇറ്റലിക്കായി ലക്ഷ്യം കണ്ടു. 65 ശതമാനം പന്തടക്കിവെച്ച് 8നെതിരേ 16 ഗോള്‍ശ്രമമാണ് ഇറ്റലി നടത്തിയത്. മറ്റൊരു മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെ 1-0ന് ജര്‍മനിയും തോല്‍പ്പിച്ചു. 13ാം മിനുട്ടില്‍ ജിയാന്‍ ലൂക്കയാണ് ജര്‍മനിക്കായി വിജയ ഗോള്‍ നേടിയത്.

Story first published: Thursday, November 12, 2020, 9:34 [IST]
Other articles published on Nov 12, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+