അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍: ബ്രസീലിനെ സമനിലയില്‍ തളച്ച് സെനഗല്‍
സിംഗപ്പൂര്‍: അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ കരുത്തരായ ബ്രസീലിനെ സമനിലയില്‍ പിടിച്ചുകെട്ടി സെനഗല്‍. ഇരു ടീമും ഓരോ ഗോള്‍ വീതമാണ് അടിച്ചത്. നെയ്മര്‍ ഉള്‍പ്പെടെയുള്ള തകര്‍പ്പന്‍ ടീമിനെ കളത്തിലിറക്കിയിട്ടും സെനഗലിന്റെ പോരാട്ടവീര്യത്തെ മറികടക്കാന്‍ മഞ്ഞപ്പടയ്ക്ക് സാധിച്ചില്ല. നെയ്മറിനെയും റോബര്‍ട്ടോ ഫിര്‍മിനോയെയും മുന്‍നിരയില്‍ നിര്‍ത്തി 4-2-2-2 ഫോര്‍മേഷനില്‍ ബ്രസീല്‍ ഇറങ്ങിയപ്പോള്‍ 4-1-4-1 ഫോര്‍മേഷനിലാണ് സെനഗല്‍ ഇറങ്ങിയത്.
താരസമ്പന്നമായ ബ്രസീലിനെ വിറപ്പിക്കുന്ന പ്രകടനം പുറത്തെടുക്കാന്‍ സെനഗലിനായി. പന്തടക്കത്തില്‍ 52 ശതമാനം ബ്രസീല്‍ മുന്നിട്ട് നിന്നപ്പോള്‍ 11 ന് എതിരേ 10 ഗോള്‍ ശ്രമം നടത്താന്‍ സെനഗലിനായി. തുടക്കത്തിലെ തന്നെ ആധിപത്യം നേടിയെടുക്കാന്‍ ബ്രസീലിന് സാധിച്ചു. ഒമ്പതാം മിനുട്ടില്‍ ഗബ്രിയേല്‍ ജീസസിന്റെ അസിസ്റ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോയാണ് ബ്രസീലിന് ലീഡ് സമ്മാനിച്ചത്.

എന്നാല്‍ ആദ്യ പകുതിയുടെ അധിക സമയത്ത് പെനാല്‍റ്റി വഴങ്ങിയത് ബ്രസീലിന് തിരിച്ചടിയായി. കിക്കെടുത്ത ഫമാറ ഡിദിയുവിന് പിഴച്ചില്ല. രണ്ടാം പകുതിയില്‍ എവര്‍ട്ടന്‍,റിച്ചാര്‍ലിസണ്‍ തുടങ്ങിയവരെയെല്ലാം കളത്തിലിറക്കി ബ്രസീല്‍ ലീഡുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും സെനഗലിന്റെ പ്രതിരോധമികവിനെ ഭേദിക്കാനായില്ല. കഴിഞ്ഞ ദിവസം നടന്ന അര്‍ജന്റീന-ജര്‍മനി മത്സരവും (2-2) സമനിലയില്‍ കലാശിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications