Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൗഹൃദ ഫുട്‌ബോള്‍: ബാഴ്‌സലോണയെ തോല്‍പ്പിച്ച് ചെല്‍സി

ഗ്രീസ്മാനും ഡി ജോങും വന്നു പക്ഷെ ബാഴ്‌സലോണ തോറ്റു

സെയ്താമ: പ്രീ സീസണിന്റെ ഭാഗമായുള്ള സൗഹൃദ പോരാട്ടത്തില്‍ ബാഴ്‌സലോണയെ തകര്‍ത്ത് ചെല്‍സി. ഫ്രാങ്ക് ലംപാര്‍ഡിന്റെ പരിശീലനത്തിന് കീഴിലിറങ്ങിയ ചെല്‍സി ഒന്നിനെതിരേ രണ്ട് ഗോളിനാണ് ബാഴ്‌സയെ തകര്‍ത്തത്. 34ാം മിനുട്ടില്‍ ടാമി അബ്രഹാമും 81ാം മിനുട്ടില്‍ റോസ് ബാര്‍ക്കിലിയും ചെല്‍സിക്കായി വലകുലുക്കിയപ്പോള്‍ 91ാം മിനുട്ടില്‍ ഇവാന്‍ റാക്കിച്ചാണ് ബാഴ്‌സയുടെ ആശ്വാസഗോള്‍ നേടിയത്.

കോലിയല്ല, ഇന്ത്യയെ നയിക്കേണ്ടത് രോഹിത്... ഹിറ്റ്മാനെങ്കില്‍ കസറും, ഇതാ കാരണങ്ങള്‍

ലയണല്‍ മെസ്സിയും സുവാരസും ബാഴ്‌സലോണന്‍ നിരയില്‍ കളിച്ചില്ലെങ്കിലും ശക്തമായ നിരതന്നെയായിരുന്നു ബാഴ്‌സയുടേത്.അത്‌ലറ്റികോ മാഡ്രിഡില്‍ നിന്ന് കൂടുമാറിയെത്തിയ അന്റോണിയോ ഗ്രിസ്മാന്‍ ബാഴ്‌സ ജഴ്‌സിയില്‍ കളിച്ച അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ ബാഴ്‌സയ്ക്ക് മുട്ടുമടക്കേണ്ടി വന്നു.ഉസ്മാന്‍ ഡെംബല്ലെ,അന്റോണിയോ ഗ്രിസ്മാന്‍,കൊല്ലേഡോ എന്നിവരെ മുന്‍നിരയില്‍ അണിനിരത്തി 4-3-3 ഫോര്‍മേഷനിലാണ് ബാഴ്‌സ ഇറങ്ങിയത്. ഉംറ്റിറ്റി,ബസ്‌കറ്റ്‌സ്,ആല്‍ബ തുടങ്ങിയ പ്രമുഖരും ബാഴ്‌സയിലുണ്ടായിരുന്നു. മറുവശത്ത് 4-2-3-1 ഫോര്‍മേഷനിലാണ് ചെല്‍സിയെ ലംപാര്‍ഡ് വിന്യസിച്ചത്.എബ്രഹാം മുഖ്യ സ്‌ട്രൈക്കറായപ്പോള്‍ പെഡ്രോ, മൗണ്ട്, പുലിസിച്ച്, കൊവാസിച്ച്, ആസ്പിലിക്യൂറ്റ, ലൂയിസ്,

tammy-abraham

ക്രിസ്റ്റ്യന്‍സന്‍ എന്നിവരും ആദ്യ ഇലവനില്‍ ഇടം നേടി.രണ്ടാം പകുതിയില്‍ ഒലിവര്‍ ജിറൗഡും പകരക്കാരനായി കളത്തിലിറങ്ങി. ലംപാര്‍ഡിന്റെ കീഴില്‍ പുതിയ തന്ത്രങ്ങളുമായി ഇറങ്ങാനൊരുങ്ങുന്ന ചെല്‍സിക്ക് ആത്മവിശ്വാസം നല്‍കുന്നതാണ് ബാഴ്‌സയ്‌ക്കെതിരായ ജയം. ഇത്തവണ കൈമാറ്റ ജാലകത്തില്‍ വിലക്ക് നേരിട്ടതിനാല്‍ താരങ്ങളെയൊന്നും ടീമിലെത്തിക്കാന്‍ ചെല്‍സിക്ക് സാധിച്ചിട്ടില്ല.അവസാന സീസണിലെ പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനക്കാരായ ചെല്‍സി ചാമ്പ്യന്‍സ് ലീഗ് യോഗ്യതയും നേടിയെടുത്തിരുന്നു. ഇതിന് പിന്നാലെ അപ്രതീക്ഷിതമായി പരിശീലകസ്ഥാനത്ത് നിന്ന് മൗറീസ്യോ സാറി രാജിവെച്ചതോടെ ചെല്‍സി പ്രതിസന്ധിയിലായെങ്കിലും ലംപാര്‍ഡിനെ പരിശീലകനാക്കി ചെല്‍സി മാനേജ്‌മെന്റ് പുതിയ തന്ത്രം മെനഞ്ഞു.

Story first published: Wednesday, July 24, 2019, 8:48 [IST]
Other articles published on Jul 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+