മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നികോളാസ് സര്‍കോസി ക്ലബ്ബ് ഫുട്‌ബോളിലേക്ക്, ഫ്രാന്‍സിലെ ഇഷ്ട ടീമിന്റെ പ്രസിഡന്റ് പദവിയിലേക്ക് ക്ഷണം, ഏതാണാ ക്ലബ്ബ്?
പാരിസ്: ഫ്രാന്‍സിന്റെ പ്രസിഡന്റായിരുന്ന നികോളാസ് സര്‍കോസി ഫ്രഞ്ച് ഫുട്‌ബോളിലെ പ്രമുഖ ക്ലബ്ബായ പാരിസ് സെയിന്റെ ജെര്‍മെയിന്റെ പ്രസിഡന്റ് പദവിയിലെത്തിയേക്കും. 2007 മുതല്‍ 2012 വരെയാണ് സര്‍കോസി ഫ്രാന്‍സിന്റെ പ്രസിഡന്റ് കസേരയില്‍ ഇരുന്നത്.
രാജ്യഭരണം പരിചയമുള്ള സര്‍കോസിയെ ക്ലബ്ബിന്റെ ഭരണം ഏല്‍പ്പിക്കാന്‍ ക്ലബ്ബ് മാനേജ്‌മെന്റ് താത്പര്യം അറിയിച്ചതായി ഫ്രഞ്ച് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പി എസ് ജിയുടെ നിലവിലെ ചീഫ് ആയ നാസര്‍ അല്‍ ഖെലാഫിയുടെ സ്ഥാനത്തേക്കാണ് സര്‍കോസിയെ പരിഗണിക്കുന്നത്.

പി എസ് ജി ക്ലബ്ബിന്റെ ആജീവനാന്ത സപ്പോര്‍ട്ടറായ സര്‍കോസി വലിയ ഫുട്‌ബോള്‍ ആരാധകനാണ്. കഴിഞ്ഞ സീസണില്‍ പി എസ് ജിയുടെ 90 ശതമാനം മത്സരങ്ങളും സര്‍കോസി കണ്ടു. പി എസ് ജിയെ ഉയരങ്ങളിലെത്തിക്കാന്‍ സര്‍കോസിയുടെ ഭരണ നൈപുണ്യത്തിന് സാധിക്കുമെന്നാണ് ക്ലബ്ബ് ആരാധകരുടെ പ്രതീക്ഷ. യൂറോപ്യന്‍ ഫുട്‌ബോളില്‍ ചാമ്പ്യന്‍സ് ലീഗ് ഉയര്‍ത്തി രാജാക്കന്‍മാരാകണം എന്നതാണ് പി എസ് ജിയുടെ സ്വപ്നം. നിലവില്‍ ഫ്രഞ്ച് ലീഗ് വണ്ണില്‍ മൂന്നാം സ്ഥാനത്താണ് പി എസ് ജി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications