വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മൊറീഞ്ഞോയുടെ സമയമടുത്തു!! കസേര തെറിച്ചേക്കും... യുനൈറ്റഡിനെ രക്ഷിക്കാന്‍ സിദാന്‍ വരുന്നു

സിദാനുമായി യുനൈറ്റഡ് ചര്‍ച്ച നടത്തിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍

By Manu

ലണ്ടന്‍: ഇംഗ്ലണ്ടിലെ ഗ്ലാമര്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പരിശീലകസ്ഥാനത്തു നിന്നും സൂപ്പര്‍ കോച്ച് ജോസ് മൊറീഞ്ഞോയെ ഉടന്‍ പുറത്താക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഈ സീസണില്‍ ടീമിന്റെ ദയനീയ പ്രകടനവും ഫ്രഞ്ച് സൂപ്പര്‍ താരം പോള്‍ പോഗ്ബയടക്കമുള്ളവരുമായുള്ള ബന്ധത്തിലുണ്ടായ വിള്ളലുമാണ് മൊറീഞ്ഞോയുടെ കസേരയ്ക്ക് ഭീഷണിയായത്.

1

പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ ഇതുവരെ നടന്ന ഏഴു മല്‍സരങ്ങളില്‍ മൂന്നെണ്ണത്തില്‍ പരാജയപ്പെട്ട യുനൈറ്റഡ് പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്താണ്. കറാബാവോ കപ്പിന്റെ മൂന്നാംറൗണ്ടില്‍ രണ്ടാം ഡിവിഷന്‍ ക്ലബ്ബായ ഡെര്‍ബി കൗണ്ടിയോട് തോറ്റ് റെഡ് ഡെവിള്‍സ് പുറത്താവുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച നടക്കുന്ന യുവേഫ ചാംപ്യന്‍സ് ലീഗിലെ ഗ്രൂപ്പ് മല്‍സരത്തില്‍ വലന്‍സിയയോടും കൂടി പരാജയപ്പെടുകയാണെങ്കില്‍ ഈയാഴ്ച തന്നെ മൊറീഞ്ഞോ തെറിച്ചേക്കേും.

2

റയല്‍ മാഡ്രിഡിനെ ഹാട്രിക് യുവേഫ ചാംപ്യന്‍സ് ലീഗ് കിരീടവിജയത്തിലേക്കു നയിച്ച ശേഷം ടീം വിട്ട സിദാന് ഇപ്പോള്‍ മറ്റൊരു ക്ലബ്ബുമായും കരാറില്ല. യൂറോപ്പിലെ ഒരു വമ്പന്‍ ടീമില്‍ നിന്നും ഓഫര്‍ വന്നാല്‍ താന്‍ സ്വീകരിക്കുമെന്ന് അദ്ദേഹം നേരത്തേ സൂചിപ്പിക്കുകയും ചെയ്തിരുന്നു. യുനൈറ്റഡിനെക്കൂടാതെ ഇറ്റാലിയന്‍ ചാംപ്യന്‍മാരായ യുവന്റസും സിദാനെ നോട്ടമിട്ടു വച്ചിട്ടുണ്ട്.

Story first published: Monday, October 1, 2018, 23:05 [IST]
Other articles published on Oct 1, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X