Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നെയ്മര്‍ ഗോളടിച്ചു; തകര്‍പ്പന്‍ ജയവുമായി പിഎസ്ജി കുതിക്കുന്നു

പാരരിസ്: ഫ്രഞ്ച് ലീഗില്‍ പിഎസ്ജി ജയത്തോടെ കുതിപ്പ് തുടരുന്നു. നാന്റെസിനെതിരെ 2-0 എന്ന നിലയിലായിരുന്നു പിഎസ്ജിയുടെ ജയം. പരിക്കില്‍നിന്നും മോചിതനായെത്തിയ നെയ്മര്‍ മത്സരത്തില്‍ ഗോളടിച്ചു. ലീഗില്‍ 15 കളികളില്‍നിന്നും 36 പോയന്റുമായി പിഎസ്ജി ഒന്നാം സ്ഥാനത്താണ്. 16 കളികളില്‍നിന്നും 31 പോയന്റുള്ള മാഴ്‌സലെ രണ്ടാംസ്ഥാനത്തും 26 പോയന്റുമായി ബോര്‍ഡിയക്‌സ് മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.

നാന്റസിനെതിരെ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ ഭൂരിപക്ഷം സമയവും പന്ത് കൈവശം വെച്ച പിഎസ്ജിക്ക് തന്നെയായിരുന്നു മേധാവിത്വം. അതേസമയം, പ്രത്യാക്രമണങ്ങളിലൂടെ നാന്റെസ് പിഎസ്ജിയെ വിറപ്പിച്ചു. നാന്റെസ് 11 തവണ ഷോട്ടുകള്‍ പായിച്ചപ്പോള്‍ 10 തവണയാണ് പിഎസ്ജി ഗോളാക്രമണം നടത്തിയത്. കിലിയന്‍ എംബാപ്പെ(52), നെയ്മര്‍(85) എന്നിവര്‍ പിഎസ്ജിക്കായി ഗോള്‍ നേടി.

French league; PSG beat Nantes

ഫ്രഞ്ച് ലീഗില്‍ കഴിഞ്ഞദിവസം നടന്ന മറ്റ് മത്സരങ്ങളുടെ ഫലങ്ങള്‍, എറ്റിന്നി 4-1ന് നൈസിനെ തോല്‍പ്പിച്ചു. മൊണാക്കോ 2-1ന് ടൗലൗസിനേയും പരാജയപ്പെടുത്തിയപ്പോള്‍ മോണ്ട്പില്ലിയര്‍ ദിജോണ്‍ മത്സരം 2-2ന് സമനിലയില്‍ കലാശിച്ചു.

Story first published: Thursday, December 5, 2019, 14:02 [IST]
Other articles published on Dec 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+