പാരിസ്: ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടപ്പോള്‍ ഫ്രഞ്ച് ലീഗില്‍ നിലവിലെ ചാംപ്യന്മാരായ പിഎസ്ജി (പാരിസ് സെന്റ് ജര്മെയ്ന്) വിജയത്തോടെ തുടങ്ങി. ഹോംഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ പിഎസ്ജി 3-0ന് കീനിനെയാണ് തോല്‍പ്പിച്ചത്.
റഷ്യയില്‍ കൈവിട്ടത് മെസ്സി ബാഴ്സയില്‍ നേടി... 33ാം കിരീടം, കുറിച്ചത് പുതിയ റെക്കോഡ്
കളിയുടെ 10ാം മിനിറ്റിലായിരുന്നു നെയ്മറിന്റെ ഗോള്‍. കീന്‍ ഗോള്‍കീപ്പര്‍ ബ്രൈസ് സാംബയുടെ പിഴവില്‍ നിന്നാണ് നെയ്മര്‍ പിഎസ്ജിക്കു വേണ്ടി വലകുലുക്കിയത്. പിഎസ്ജിക്കു വേണ്ടി ആറു മാസത്തിനു ശേഷമാണ് ലീഗ് മല്‍സരത്തില്‍ നെയ്മര്‍ കളത്തിലിറങ്ങുന്നത്. അഡ്രിയാന്‍ റാബിയോറ്റ് (35ാം മിനിറ്റ്), ടിം വേഹ് (89) എന്നിവരാണ് പിഎസ്ജിയുടെ മറ്റു സ്കോറര്‍മാര്‍. മല്‍സരത്തിലുടനീളം മികച്ച പ്രകടനമാണ് പിഎസ്ജി പുറത്തെടുത്തത്.