Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫ്രഞ്ച് ലീഗില്‍ ആദ്യ ജയം മാഴ്‌സെയ്ക്ക്... ചരിത്രമായി വാര്‍ റിവ്യൂവും

പാരിസ്: 2018-19 ഫ്രഞ്ച് ലീഗ് സീസണിന് ഗംഭീര തുടക്കം. ഉദ്ഘാടന മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ മാഴ്‌സെ ടൊലുസിനെ തരിപ്പണമാക്കി. ഹോംഗ്രൗണ്ടില്‍ മാഴ്‌സെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ടൊലുസിനെ തകര്‍ത്തത്.

ഇരട്ട ഗോള്‍ നേടിയ ഫ്രഞ്ച് അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ദിമിത്രി പയെറ്റാണ് മാഴ്‌സെയ്ക്ക് മികച്ച ജയം നേടിക്കൊടുത്തത്. വീഡിയോ അസിസ്റ്റന്റ് റഫറിങിലൂടെ (വാര്‍) ലഭിച്ച പെനാല്‍റ്റി കിക്കിലൂടെയാണ് പയെറ്റും മാഴ്‌സെയും ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. ഫ്രഞ്ച് ലീഗിന്റെ ചരിത്രത്തിലാദ്യമായാണ് വാര്‍ ഉപയോഗിക്കുന്നത്.

football1

കളിയുടെ 45, 62 മിനിറ്റുകളലായിരുന്നു പയെറ്റ് മാഴ്‌സെയ്ക്കു വേണ്ടി ലക്ഷ്യംകണ്ടത്. വലെറെ ജര്‍മെയ്ന്‍ (89ാം മിനിറ്റ്), ഫ്‌ളോറെന്റ് ടയുവിന്‍ (ഇഞ്ചുറി ടൈം, 92ാം മിനിറ്റ്) എന്നിവരാണ് മാഴ്‌സെയുടെ മറ്റു സ്‌കോറര്‍മാര്‍. മല്‍സരത്തിലുടനീളം ടൊലുസിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് മാഴ്‌സെ കാഴ്ചവച്ചത്.
Story first published: Saturday, August 11, 2018, 12:17 [IST]
Other articles published on Aug 11, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+