പാരിസ്: ഫ്രഞ്ച് ലീഗില്‍ ഒന്നാം സ്ഥാനത്ത് കുതിക്കുകയായിരുന്ന പിഎസ്ജിക്ക് ഞെട്ടിക്കുന്ന തോല്‍വി. പോയന്റ് നിലയില്‍ അവസാന സ്ഥനത്തുണ്ടായിരുന്നു ഡിജോണ്‍ ആണ് പിഎസ്ജിയെ അട്ടിമറിച്ചത്. സ്വന്തം മൈതാനത്ത് കാണികളുടെ പിന്തുണയോടെ കളിച്ച ഡിജോണ്‍ സൂപ്പര്‍താരങ്ങളുമായി ഇറങ്ങിയ പിഎസ്ജിയെ പരാജയത്തിലേക്ക് തള്ളിവിട്ടു. 2-1 എന്ന നിലയിലായിരുന്നു ഡിജോണിന്റെ വിജയം.
മത്സരത്തിന്റെ 19-ാം മിനിറ്റില്‍ കിലിയന്‍ എംബാപ്പെയിലൂടെ പിഎസ്ജിയാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ ആദ്യ പകുതി അവസാനിക്കാന്‍ സെക്കന്റുകള്‍മാത്രം ശേഷിക്കെ മൗനിര്‍ ചോയിയാര്‍ ഡിജോണിനെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്തന്തനെ ഡിജോണ്‍ ലീഡെടുക്കുകയും ചെയ്തു. ജോണ്ടര്‍ കാദിസ് ആണ് സ്കോറര്‍. ലീഡ് നേടിയശേഷം പ്രതിരോധത്തിലേക്ക് വലിഞ്ഞ ഡിജോണിന് മറുപടി നല്കാന് പിഎസ്ജിക്ക് കഴിഞ്ഞില്ല.
പാരിസ് മാസ്റ്റേഴ്സ്; റാഫേല്‍ നദാലും നൊവാക് ദ്യോക്കോവിച്ചും സെമിയില്‍
എംബാപ്പെക്ക് പുറമെ ഇക്കാര്‍ഡി, ഡി മരിയ, കവാനി തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ പിഎസ്ജി നിരയില്‍ കളിച്ചിരുന്നു. കൂടുതല്‍ സമയം പന്ത് കൈവശം വെച്ചതും ഗോളാക്രമണം നടത്തിയതും പിഎസ്ജിയാണ്. എന്നാല്‍, സമനില ഗോള്‍പോലും കണ്ടെത്താനായില്ല. തോറ്റെങ്കിലും ലീഗില്‍ പിഎസ്ജി തന്നെയാണ് ഒന്നാം സ്ഥാനത്ത്. 12 കളികളില്‍നിന്നും 27 പോയന്റുമായി പിഎസ്ജി ഒന്നാം സ്ഥാനത്തും 11 കളികളില്‍ നിന്നും 19 പോയന്റുമായി നാന്റെസ് രണ്ടാം സ്ഥാനത്തുമാണ്. ജയത്തോടെ ഡിജോണ്‍ അവസാന സ്ഥാനത്തുനിന്നും പതിനെട്ടാം സ്ഥാനത്തേക്കുയര്‍ന്നു.