Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൊണാക്കോയ്‌ക്കൊപ്പം ഹെന്റിക്ക് രണ്ടാമൂഴം... ടീമിനെ ഫ്രഞ്ച് ഇതിഹാസം പരിശീലിപ്പിക്കും

1

പാരീസ്: ഫ്രാന്‍സിന്റെ മുന്‍ ഇതിഹാസ സ്‌ട്രൈക്കര്‍ തിയറി ഹെന്റിയെ ഫ്രഞ്ച് ലീഗിലെ മുന്‍നിര ക്ലബ്ബും മുന്‍ ചാംപ്യന്‍മാരുമായ മൊണാക്കോയുടെ മുഖ്യ പരിശീലകനായി നിയമിച്ചു. ക്ലബ്ബുമായി മൂന്നു വര്‍ഷത്തെ കരാറിലാണ് അദ്ദേഹം ഒപ്പുവച്ചത്. ഒരു താരമെന്ന നിലയില്‍ ഹെന്റി ഫുട്‌ബോള്‍ കരിയറിന് തുടക്കമിട്ട ക്ലബ്ബ് കൂടിയാണ് മൊണാക്കോ. അദ്ദേഹം സ്വതന്ത്ര പരിശീലകനാവുന്ന ആദ്യ ടീം കൂടിയാണിത്. ഇത്രയും വലിയൊരു അവസരം മൊണാക്കോ തനിക്കു നല്‍കിയതില്‍ നന്ദിയുണ്ടെന്ന് ഹെന്റി പ്രതികരിച്ചു. തനിക്ക് ഏറെ സ്‌പെഷ്യലായ ക്ലബ്ബാണ് മൊണാക്കോ. അവിടേക്കു തിരിച്ചുവരാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. മുന്നിലുള്ള വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ താന്‍ സജ്ജനാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഫുട്‌ബോള്‍ കരിയറിനോട് ഗുഡ്‌ബൈ പറഞ്ഞ ശേഷം പരിശീലക റോളിലേക്കു ഹെന്റി മാറുകയായിരുന്നു. യൂറോപ്പിലെ മുന്‍നിര ടീമായ ബെല്‍ജിയത്തിന്റെ അസിസ്റ്റന്റ് കോച്ചായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹ. കഴിഞ്ഞ ലോകകപ്പില്‍ മൂന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്ത ടീമാണ് ബെല്‍ജിയം. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നു ഈയാഴ്ച പുറത്താക്കപ്പെട്ട ലിയൊനാര്‍ഡോ ജാര്‍ഡിമിനു പകരമാണ് ഹെന്റിയെ മൊണാക്കോ നിയമിച്ചത്.

ലോക ഫുട്‌ബോളിലെ തന്നെ എക്കാലത്തെയും മികച്ച സ്‌ട്രൈക്കര്‍മാരുടെ നിരയിലാണ് ഹെന്റിയുടെ സ്ഥാനം. ഇംഗ്ലീഷ് വമ്പന്‍മാരായ ആഴ്‌സനലിന്റെ ഐക്കണ്‍ താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം. ആഴ്‌സനലിനെ കൂടാതെ യുവന്റസ്, ബാഴ്‌സലോണ തുടങ്ങി യൂറോപ്പിലെ വമ്പന്‍ ടീമുകള്‍ക്കു വേണ്ടിയെല്ലാം താരം കളിച്ചിട്ടുണ്ട്.

Story first published: Saturday, October 13, 2018, 16:14 [IST]
Other articles published on Oct 13, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+